ദുബായ്> 310 മില്യൺ ഡോളർ വിലമതിക്കുന്ന 700 കിലോഗ്രാം മയക്കുമരുന്ന് പിടികൂടുന്നതിന് ജാപ്പനീസ് അധികൃതർക്ക് ദുബായ് കസ്റ്റംസിന്റെ സഹായം. ഏഷ്യൻ രാജ്യത്തുനിന്ന് ജപ്പാനിലേക്ക് പുറപ്പെട്ട ചരക്ക് കപ്പലിൽ ഒളിപ്പിച്ച മെത്താംഫെറ്റാമൈൻ പൗഡർ ആണ് ദുബായ് കസ്റ്റംസുമായി ചേർന്ന സംയുക്ത പരിശോധനയിലൂടെ പിടികൂടിയത്.
ടോക്കിയോ തുറമുഖത്ത് അനധികൃത മയക്കുമരുന്ന് പിടികൂടുന്നതിലേക്ക് അധികൃതരുടെ കൂട്ടായ പ്രവർത്തനംനയിച്ചു. ജപ്പാനിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. ആഗോളതലത്തിൽ മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള ദുബായ് കസ്റ്റംസിന്റെ നിരന്തരമായ പിന്തുണയുടെ ഭാഗമായി ഇതിനെ കണക്കാക്കുന്നു.
ലോകമെമ്പാടുമുള്ള കസ്റ്റംസ് അധികാരികളുമായി ദുബായ് കസ്റ്റംസ് തന്ത്രപരമായ ബന്ധങ്ങളും ശക്തമായ സഹകരണവും പുലർത്തുന്നുണ്ട്. വിവിധ കസ്റ്റംസ് മേഖലകളിൽ സഹകരണം വർധിപ്പിക്കുക, വർധിച്ച വ്യാപാര വ്യാപനം സുഗമമാക്കുക, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ ഫലപ്രദമായി ചെറുക്കുന്നതിലൂടെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുക എന്നിവയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..