അജിത് പവാറിന് ആദ്യ തിരിച്ചടി; വിമത എംപി ശരദ് പവാര്‍ പക്ഷത്തേക്ക് തിരിച്ചെത്തി; കൂടുതൽ പേർ വരുമെന്ന് നേതൃത്വം
പാർട്ടി പിളർത്തി എൻഡിഎ ക്യാമ്പിലേക്ക് പോയ അജിത് പവാറിന് ആദ്യ തിരിച്ചടി. ഒരു വിമത നേതാവ് ശരദ് പവാർ പക്ഷത്തേക്ക് തിരികെ പോയി. കൂടുൽ നേതാക്കൾ ഉടൻ മടങ്ങുമെന്ന് നേതൃത്വം
ഹൈലൈറ്റ്:
- അജിത് പവാറിന് ആദ്യ തിരിച്ചടി
- വിമത നേതാവ് പവാർ പക്ഷത്തേക്ക് മടങ്ങി
- കൂടുതൽ നേതാക്കൾ എത്തുമെന്ന് നേതൃത്വം
താൻ ശരദ് പവാറിനൊപ്പം ഉറച്ച് നിൽക്കാൻ തീരുമാനിച്ചതായി അമോല്‍ കോല്‍ഹെ ട്വീറ്റ് ചെയ്തു. ‘മനസ്സും ഹൃദയവും തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം പറയുന്നത് കേള്‍ക്കണം. ഒരുപക്ഷേ, ചില സമയങ്ങളില്‍ മനസ് ധാര്‍മികത മറന്നേക്കാം. എന്നാല്‍ ഹൃദയം ഒരിക്കലും അങ്ങനെ ചെയ്യില്ല.’ പവാറിനൊപ്പം ഉറച്ച് നിൽക്കുമെന്ന് പറഞ്ഞതിന് പിന്നാലെ അമോൽ കേൽഹെ ട്വീറ്റ് ചെയ്തു.
Also Read : ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു; ദുരന്ത പ്രതികരണ സേന സജ്ജം
നവവധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
അമോൽ കോൽഹെയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് എൻസിപി നേതാവ് ഡോ. ജിതേന്ദ്ര അഹ്വാദും രംഗത്തെത്തി. എംഎൽഎമാരെ തെറ്റിദ്ധരിപ്പിച്ചാണ് അജിത് പവാർ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കൊണ്ടുപോയതെന്നാണ് അഹ്വാദ് പറയുന്നത്. അമോലിനെ പോലെ കൂടുതല്‍ വിമത നേതാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്നും ഇദ്ദേഹം അവകാശപ്പെട്ടു.
Also Read : സ്കൂൾ പരിസരത്തുനിന്ന മരം വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സംഭവം കാസർകോട്
ഇന്നലെയായിരുന്നു മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഞെട്ടിച്ച നീക്കത്തിലൂടെ അജിത് പവാർ എൻസിപി പിളർത്തി എൻഡിഎ ക്യാമ്പിലെത്തിയത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. അജിത് പവാറിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് എൻസിപി. അജിതിനെയും കൂറുമാറിയ എംഎൽഎമാരെയും അയോഗ്യരാക്കാനാൻ സ്പീക്കർക്ക് എൻസിപി അധ്യക്ഷൻ ശരദ് പവാർ കത്ത് നൽകിയിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക