എന്താണ് ഫാറ്റി ലിവര്‍
കരളിലെ കോശങ്ങളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. സാധാരണഗതിയില്‍, കരളില്‍ കുറച്ച് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, എന്നാല്‍ ഈ കൊഴുപ്പ് സാധാരണ നിലയേക്കാള്‍ ഉയര്‍ന്ന നിലയിലേക്ക് എത്തുമ്പോള്‍ അത് ഫാറ്റി ലിവര്‍ എന്ന അവസ്ഥയിലേയ്ക്ക് നയിക്കുന്നു. സാധാരണ ഗതിയില്‍ രണ്ട് പ്രധാന തരം ഫാറ്റി ലിവര്‍ ഉണ്ട്.
നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD): മദ്യം കഴിക്കാത്തവരില്‍ കാണപ്പെടുന്ന ഫാറ്റിലിവറാണിത്. പലപ്പോഴും അമിതഭാരം, പ്രമേഹം, അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവ ഉള്ളവരില്‍ നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റിലിവര്‍ കാണപ്പെടാറഉണ്ട്.
ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നാല്‍, പതിവായി അമിതമായി മദ്യം കഴിക്കുന്നവരിലാണ് ഇത് കാണപ്പെടുന്നത്. മദ്യം കരളില്‍ പ്രോസസ്സ് ചെയ്യപ്പെടുകയും, അതുപോലെ, അമിതമായ മദ്യപാനം മൂലം കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാന്‍ ഇടയാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഉണ്ടാകുന്നതാണ് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. ഇവ റണ്ടും കുറയ്ക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കി കുടിക്കാവുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
കുട്ടികളിലെ കരള്‍ രോഗം
കരൾ രോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ കാറ്റെച്ചിന്‍സ് എന്നറിയപ്പെടുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇതിന് കരളിനെ സംരക്ഷിക്കുന്ന ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗ്രീന്‍ ടീ പതിവായി കഴിക്കുന്നത് വീക്കം കുറയ്ക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഒരു കപ്പ് ഗ്രീന്‍ ടീ ഉണ്ടാക്കി കുടിക്കുന്നത് കരളിലെ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കും.
നാരങ്ങ വെള്ളം
കരളിനെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന ലളിതവും ഉന്മേഷദായകവുമായ പാനീയമാണ് നാരങ്ങാ വെള്ളം. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങ നീര് പിഴിഞ്ഞ് രാവിലെ ആദ്യം കുടിക്കുക. ദഹനത്തെ ഉത്തേജിപ്പിക്കാനും കരളിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാനും നാരങ്ങാവെള്ളത്തിന് കഴിയും.
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ടില്‍ ആന്റി ഓക്സിഡന്റുകളും സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബീറ്റ്റൂട്ടിന്റെ കൂടെ നിങ്ങള്‍ക്ക് ക്യാരറ്റ്, സെലറി അല്ലെങ്കില്‍ ഇഞ്ചി പോലുള്ള മറ്റ് പച്ചക്കറികളും ചേര്‍ത്ത് ജ്യൂസ് തയ്യാറാക്കി കുടിക്കാവുന്നതാണ്. ഇത് കൂടുതല്‍ ഗുണം നല്‍കും.
ഡാന്‍ഡെലിയോണ്‍ റൂട്ട് ടീ(ജമന്തി)
കരളിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ പണ്ടുകാലം മുതല്‍ ഡാന്‍ഡെലിയോണ്‍ റൂട്ട് ഉപയോഗിക്കുന്നുണ്ട്. ഇതിന് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് കരളില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കും. ഡാന്‍ഡെലിയോണ്‍ റൂട്ട് ചൂടുവെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് ചായ ഉണ്ടാക്കി പതിവായി കഴിക്കുക. ഇത് കഴിക്കുന്നതിന് മുന്‍പ് ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുമായി സംസാരിക്കുന്നത് വളരെ നല്ലതാണ്. കാരണം, എല്ലാവര്ക്കും ഇത് ഗുണം ചെയ്യണമെന്നില്ല. ചില മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും, അതുപോലെ, ചില ആസുഖങ്ങള്‍ ഉള്ളവരും ഈ ചായ കുടിക്കാന്‍ പാടുള്ളതല്ല.
മഞ്ഞള്‍ പാല്
മഞ്ഞളില്‍ കുര്ക്കുമിന് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. അതിനാല്‍ ഇത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. മഞ്ഞള്‍പ്പൊടി ചെറുചൂടുള്ള പാലും ഒരു നുള്ള് കുരുമുളകും ചേര്‍ത്ത് കഴിക്കുക. കരളിലെ വീക്കം കുറയ്ക്കാന്‍ ഇത് സഹായിക്കും.
Also Read: വെറും വയറ്റില്‍ മഞ്ഞള്‍ ഇങ്ങനെ കഴിച്ചു നോക്കൂ!ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും
കുക്കുമ്പറും പുതിനയും ചേര്‍ത്ത വെള്ളം
കുക്കുമ്പറും പുതിനയും ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവ ചേര്‍ത്ത് തയ്യാറാക്കുന്ന വെള്ളം കരളിനെ ശുദ്ധീകരിച്ചെടുക്കാന്‍ സഹായിക്കുന്നതാണ്. ഇതിനായി കുക്കുമ്പര്‍ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി എടുക്കണം. ഇത് വെള്ളത്തില്‍ ചേര്‍ത്ത് ഒപ്പം പുതിനയിലയും ചേര്‍ത്ത് മിക്സ് ചെയ്ത് നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്.
Disclaimer: ഫാറ്റി ലിവര്‍ കുറയ്ക്കാന്‍ മേല്‍ പറഞ്ഞ വെള്ളങ്ങള് മാത്രം കുടിച്ചാല്‍ പോര. നല്ല ഡയറ്റും വ്യായാമവും എടുക്കുന്നതും നല്ലതാണ്. കൂടുതല്‍ സംശയങ്ങള്‍ക്ക് നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം തേടാവുന്നതാണ്.