Also Read : മഴമുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വരുന്ന മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴ ശക്തമാകും
മഹാരാഷ്ട്ര നിയമസഭയിൽ 53 എംഎൽഎമാരാണ് എൻസിപിയ്ക്കുള്ളത്. 11 എംഎൽഎമാരോളം ഇരുപക്ഷത്തിന്റെ യോഗത്തിലും പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു. ഇവരുടെ നിലപാടായിരിക്കും നിർണായകമാകുന്നത്.
ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു; രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു
കൂറുമാറ്റ നിരോധനനിയമം ബാധകമാകാതിരിക്കാൻ 36 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. 53 പേരിൽ 40 പേരുടെ പിന്തുണയാണ് അജിത് അവകാശപ്പെടുന്നത്.
തങ്ങൾക്കൊപ്പം 35 എംഎൽഎമാരും അഞ്ച് എംഎൽസിമാരും ഉണ്ടെന്നാണ് അജിത് പവാർ പക്ഷം പറയുന്നത്. ശരദ് പവാർ വിളിച്ച യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് ജിതേന്ദ്ര അഹ്വാദ് എംഎൽഎമാർക്ക് വിപ്പ് നൽകിയരുന്നു.
പാർട്ടി എംഎൽഎമാർ, എംപിമാർ, മറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുക്കാൻ ഇരുവിഭാഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. അജിത്തിനൊപ്പമുണ്ടായിരുന്ന രണ്ട് എംഎൽഎമാർ നിലപാട് മാറ്റി ശരദ് പവാർ പാളയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.
അതേസമയം, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള യോഗവേദിയിൽ ശരദ് പവാറിന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. പവാറിന്റെ ചിത്രം തന്നെയാണ് വലുതായി വച്ചിരുന്നത്.
Also Read : ബലിയർപ്പിച്ച ആടിൻ്റെ മാംസം കഴിക്കുന്നതിനിടെ ആടിൻ്റെ കണ്ണ് തൊണ്ടയിൽ കുടുങ്ങി അമ്പതുകാരന് ദാരുണാന്ത്യം
അയോഗ്യത സംബന്ധിച്ച് ഇരുപക്ഷങ്ങളും സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. 13 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് അജിത്തിനൊപ്പമുള്ളുവെന്നാണ് ശരദ് പവാർ പക്ഷം അവകാശപ്പെട്ടു.
Read Latest National News and Malayalam News