മഴക്കെടുതി: അടിയന്തിര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നടപടി വേണം; പനിക്കണക്ക് സർക്കാർ മറച്ച് വയ്ക്കരുത്
സംസ്ഥാന സർക്കാർ പനി കണക്കുകൾ മറച്ചുവയ്ക്കുന്നതായി പ്രതിപക്ഷ നേതാവ്. കൊവിഡ് മരണങ്ങൾ മറച്ചുവച്ച അതേ രീതിയാണ് ഇപ്പോൾ പനി കണക്കുകൾ മറച്ചുവയ്ക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
എല്ലാ യുഡിഎഫ് പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രതിപക്ഷ നേതാവ് കന്റോൺമെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
കടലാക്രമണം രൂക്ഷം; ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറില്ലെന്ന് പ്രദേശവാസികൾ
സംസ്ഥാന സർക്കാർ പനി കണക്കുകൾ മറച്ചുവയ്ക്കുന്നതായി പ്രതിപക്ഷ നേതാവ്. കൊവിഡ് മരണങ്ങൾ മറച്ചുവച്ച അതേ രീതിയാണ് ഇപ്പോൾ പനി കണക്കുകൾ മറച്ചുവയ്ക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് വ്യാപകമായി പനി പടരുമ്പോഴും കണക്കുകൾ സർക്കാർ മറച്ച് വയ്ക്കുകയാണ്. കൊവിഡ് മരണങ്ങൾ മറച്ച് വച്ച അതേരീതിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ കണക്കുകൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ ആവശ്യത്തിന് മരുന്നോ ഡോക്ടർമാരോ ജീവനക്കാരോ ഇല്ലാത്ത അവസ്ഥയാണ്.
Also Read : ശക്തി കാണിച്ച് അജിത് പവാർ; ശരദ് പവാറിനൊപ്പം 13 പേർ മാത്രം; മഹാരാഷ്ട്രയിൽ ഇനി എന്ത്?
മൺസൂണിന് മുന്നോടിയായ ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായില്ല. എന്നിട്ടും പനിക്കണക്ക് മറച്ച് വയ്ക്കുകയെന്ന നടപടി മാത്രമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇനിയെങ്കിലും അടിയന്തിര നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക