Authored by Saritha PV | Samayam Malayalam | Updated: 5 Jul 2023, 7:08 pm
ആയുര്‍വേദം ലോകമെമ്പാടും അംഗീകരിച്ച ചികിത്സാരീതിയാണ്. ഇതിലെ പല ചികിത്സാവിധികളുടെ ഭാഗമായുളള ഒന്നാണ് പഞ്ചകര്‍മ ചികിത്സ എന്നത്. ഇതെക്കുറിച്ചറിയൂ.
-
പ്രധാന ആയുര്‍വേദ ചികിത്സാരീതി
ഇത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ്. ആയുര്‍വേദ പ്രകാരം രോഗകാരണമാകുന്ന വാത, പിത്ത, കഫ ദോഷങ്ങള്‍ക്ക് പരിഹാരമായി ചെയ്യാവുന്ന ഒരു പ്രധാന ആയുര്‍വേദ ചികിത്സാരീതിയാണ്.
-
അഞ്ച് രീതിയിലെ ചികിത്സാരീതികള്‍
പേര് സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ അഞ്ച് രീതിയിലെ ചികിത്സാരീതികള്‍ ഉള്‍പ്പെടുന്ന ഒന്നാണിത്. വമനം, വിരേചനം, നസ്യം, വസ്തി, രക്തമോക്ഷം എന്നിവയാണ് ഇവ.
-
നിയന്ത്രണങ്ങളും
21 ദിവസമാണ് സാധാരണ ഗതിയില്‍ ഈ ചികിത്സ ചെയ്യുക. ഈ സമയത്ത് ചികിത്സയ്ക്ക് വിധേയനാകുന്നയാള്‍ പല നിയന്ത്രണങ്ങളും പാലിയ്ക്കേണ്ടതുണ്ട്.
-
ശരീരത്തെ അനുയോജ്യമാക്കാനായി
യഥാര്‍ത്ഥ പഞ്ചകര്‍മ ചികിത്സയ്ക്ക് മുന്‍പായി ഒലിയേഷന്‍, ഫോമന്റേഷന് എന്നീ രണ്ട് പ്രക്രിയകള്‍ പഞ്ചകര്‍മ ചികിത്സയ്ക്ക് ശരീരത്തെ അനുയോജ്യമാക്കാനായി ചെയ്തു വരുന്നു.
-
ചര്‍മ പ്രശ്നങ്ങള്‍ക്കും
പഞ്ചകര്‍മയിലെ രക്തമോക്ഷമെന്നത് ചര്‍മ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. അതായത് ചര്‍മ പ്രശ്നങ്ങള്‍ക്കും ഇത് ഉപകാരപ്രദമാണെന്നര്ത്ഥം. എക്സിമ, ഡെര്‍മറ്റൈറ്റിസ് എന്നിവയ്ക്ക് ഇത് പരിഹാരമായി വര്‍ത്തിയ്ക്കുന്നു.
-
ഡീടോക്സിഫിക്കേഷന്
പഞ്ചകര്‍മ ആയുര്‍വേദത്തിലെ ഡീടോക്സിഫിക്കേഷന് എന്ന് അറിയപ്പെടുന്ന ഒന്നാണ്. അതായത് വിഷാംശം പുറന്തള്ളുന്ന ഒന്ന്. ഇത് രോഗം മാറ്റുക മാത്രമല്ല, രോഗപ്രതിരോധ ശേഷി പ്രദാനം നല്‍കുകയും ചെയ്യുന്നു.
-
കര്‍ക്കിടക മാസമാണ്
ശരീരം പൊതുവേ ഇളതായിരിയ്ക്കുന്ന സമയമായ കര്‍ക്കിടക മാസമാണ് പഞ്ചകര്‍മ ചികിത്സയ്ക്ക് കൂടുതല്‍ അനുയോജ്യമായുള്ളത്. ഉഴിച്ചിലടക്കം പല ആയുര്‍വേദ ചികിത്സകളും ഈ സമയത്താണ് ചെയ്യാറുളളത്.
-
വിദഗ്ധനായ ഒരാളുടെ കീഴില്‍ മാത്രം
വിദഗ്ധനായ ഒരാളുടെ കീഴില്‍ മാത്രം ഇത്തരം ചികിത്സകള്‍ നടത്തുകയെന്നത് ഏറെ പ്രധാനമാണ്. തെറ്റായ രീതിയിലെ ചികിത്സാവിധികള്‍ ഗുണത്തിന് പകരം ദോഷം വരുത്തി വയ്ക്കുമെന്നോര്ക്കുക.