കൈകൾ മൃദുലമാക്കാൻ ഈ ക്രീം മതി
ചൂടുവെള്ളത്തില്‍ മുക്കി വെക്കാം
ഒരു പാത്രത്തില്‍ ചെറുചൂടുവെള്ളം എടുത്ത് അതില്‍ നിങ്ങളുടെ കൈകള്‍ മുക്കി വെക്കുക. കുറഞ്ഞത് 10 അല്ലെങ്കില്‍ 15 മിനിറ്റ് വരെയെങ്കിലും മുക്കി വെക്കാന്‍ മറക്കരുത്. ഇത്തരത്തില്‍ മുക്കി വെക്കുമ്പോള്‍ നിങ്ങളുടെ കൈകള്‍ നല്ല സോഫ്റ്റാകും. അതുപോലെ തന്നെ തഴമ്പും സോഫ്റ്റാകും. ഈ സമയത്ത് Pumice Stone ഉപയോഗിച്ച് കൈകളില്‍ തഴമ്പുള്ള ഭാഗത്ത് നിങ്ങള്‍ക്ക് സ്ക്രബ് ചെയ്ത് കൊടുക്കാവുന്നതാണ്.
ഇത്തരത്തില്‍ സ്ക്രബ് ചെയ്യുമ്പോള്‍ തഴമ്പിന്റെ കട്ടി കുറഞ്ഞ് വരികയും കൈകള്‍ സോഫ്റ്റായി വരാന്‍ ഇത് സഹായിക്കുകയും ചെയ്യും. ആഴ്ച്ചയില്‍ രണ്ട് തവണ വീതം ഇത് ചെയ്യുന്നത് തഴമ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
മോയ്സ്ച്വറൈസര്‍
കൈകളില്‍ മോയ്സ്ച്വറൈസര്‍ പുരട്ടുന്നത് നല്ലതാണ്. ഇതില്‍ Urea, Salicylic acid, Lactic acid എന്നിവ അടങ്ങിയിരക്കുന്നു. ഇവ കൈകളെ നല്ല മൃദുവാക്കി മാറ്റി എടുക്കാന്‍ വളരെയധികം സഹായിക്കുന്നു. ഇത് കൂടാതെ, കൈകളില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍, ദിവസേന കൈകളില്‍ മോയ്സ്വറൈസര് പുരട്ടുന്നത് നല്ലതാണ്.
ആപ്പിള്‍ സിഡര്‍ വിനഗര്‍
കൈകളിലെ കട്ടിപ്പ് നീക്കം ചെയ്യാന്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ക്ക് കൈകളില്‍ ഏത് ഭാഗത്താണോ തഴമ്പ് ഉള്ളത്, ആ ഭാഗത്ത് കുറച്ച് ആപ്പിള്‍ സിഡര്‍ വിനഗര്‍ പുരട്ടി കെട്ടി വെച്ച് രാത്രിമുഴുവന്‍ കിടക്കുക. ആപ്പിള്‍ സിഡര്‍ വിനഗറിലുള്ള അസിഡിറ്റി തഴമ്പിന്റെ കട്ടി കുറയ്ക്കാനും അതുവഴി ചര്‍മ്മം നല്ല സോഫ്റ്റാക്കി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നതാണ്.
ഗ്ലൗസ് ധരിക്കാം
നല്ല പാഡഡ് ഗ്ലൗസ് ധരിച്ച് പണി എടുക്കുന്നതും അതുപോലെ, ജിമ്മില്‍ വര്ക്കൊട്ട് ചെയ്യുന്നതും, വണ്ടി ഓടിക്കുന്നതുമെല്ലാം നല്ലതാണ്. ഇത് സത്യത്തില്‍ കൈകള്‍ക്ക് നല്ല സംരക്ഷണം നല്‍കുകയും, കയ്യില്‍ തഴമ്പ് രൂപപ്പെടാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ഇത് കൈകള്‍ സോഫ്റ്റാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു ഉപാധിയാണ്.
ഗ്ലിസറിന്‍
കയ്യിലെ കട്ടിപ്പും തഴമ്പും കുറയ്ക്കാന്‍ ഗ്ലിസറിന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി ഗ്ലിസറിനും റോസ് വാട്ടറും സമാസമം എടുക്കുക. ഇവ മിക്സ് ചെയ്ത് കയില് ഇടയ്ക്കിടയ്ക്ക് പുരട്ടുന്നത് കൈകള്‍ നല്ല സോഫ്റ്റായി നിലനിര്‍ത്തുന്നതിനും അതുപോലെ, തഴമ്പ് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.
ഇത് ഉപയോഗിക്കുന്നതിന് മുന്‍പ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്. അഥായത്, നിങ്ങളുടെ കൈകളിലെ തഴമ്പിന് നല്ല വേദന ഉണ്ടെങ്കില്‍ അത് ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്.