ഡൽഹിയിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച മഴയിൽ വെള്ളക്കെട്ടും ഗതാഗതടസവും ഉണ്ടായി. ഹിമാചലിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
ഹൈലൈറ്റ്:
- കനത്ത മഴ തടരുന്നു
- ഹിമാചലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഡൽഹിയിലും അവധി പ്രഖ്യാപിച്ചു
മഴ കനത്ത നാശം വിതച്ച ഹിമാചൽപ്രദേശിൽ എല്ലാ സ്കൂളുകൾക്കും കോളേജിനും ചൊവ്വാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലും ഗുരുഗ്രാമിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. സമാനമായ തീരുമാനങ്ങൾ മറ്റ് സംസ്ഥാനങ്ങളും എടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സിപിഎമ്മിൻ്റേത് കുറുക്കൻ്റെ പോളിസിയെന്ന് കെ സുധാകരൻ
Also Read : വരുമോ കെ റെയിൽ? രൂപരേഖ തയ്യാറാക്കൻ ഇ ശ്രീധരൻ; മാറ്റങ്ങൾ വരുത്തിയാൽ പ്രയോജനമുണ്ടെന്ന് വിശദീകരണം; കൂടിക്കാഴ്ച നടത്തി കെവി തോമസ്
മണ്ണിടിച്ചിലും, മിന്നൽപ്രളയവും മൂലമാണ് ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെയാണ് മഴ ബാധിച്ചിരിക്കുന്നത്. നഗരപ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതിന്റെയും ഒലിച്ച് പോകുന്നതിന്റെയും നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
മണ്ടി – കുളു ദേശീയപാത അടച്ചിരിക്കുകയാണ്. മണാലിയിൽ നിർത്തിയിട്ട കാറുകൾ ഒലിച്ചുപോയി. ബിയാസ് നദിയിലെ വെള്ളപ്പൊക്കമാണ് ദുരിതം വിതച്ചത്. പഞ്ചാബിലെ ഹോഷിയാൻപൂരിൽ കനത്ത മഴയെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയിരിക്കുകയാണ്. ജമ്മുകശ്മീരിലെ ദേശീയപാത 44ന്റെ ഒരു ഭാഗം തകർന്നെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഛാബ സെരിയിലെ നന്ദിയോട് ചേർന്ന ഭാഗത്താണ് റോഡ് തകർന്നത്.
Also Read : കോട്ടയം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി
ഡൽഹിയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ജൂലായ് 14 വരെ മഴ തുടരുമെന്നാണ് പ്രവചനമെങ്കിലും തീവ്രത കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നോർത്തേൺ റെയിൽവെ 17 ട്രെയിനുകൾ റദ്ദാക്കുകയും 12 എണ്ണം വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക