ഭക്ഷണ നിയന്ത്രണം
ഭക്ഷണ നിയന്ത്രണം ഏറെ നല്ലതാണ്. ചില പ്രത്യേക ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് വെളുത്തുള്ളി. നട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല ഹൃദ്രോഗം വരാതെ സംരക്ഷിക്കുന്നു. ഓട്സും ബാർലിയും മറ്റ് മുഴുധാന്യങ്ങളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.ബീൻസും പീസും പോലുള്ള പയറുവർഗങ്ങൾ ഭക്ഷണത്തിൽ ശീലമാക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. കൊളസ്ട്രോൾ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും നെല്ലിക്ക സഹായിക്കും. ദിവസവും ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.
ഡെങ്കിപ്പനി അറിയേണ്ടതെല്ലാം
ഡെങ്കിപ്പനി അറിയേണ്ടതെല്ലാം
കൊളസ്ട്രോൾ വർധിക്കുന്നതിന്
കൊളസ്ട്രോൾ വർധിക്കുന്നതിന് പിന്നിലെ പ്രധാന കാരണമായി കാണുന്നത് ഭക്ഷണമാണ്. എന്നാൽ പാൽ, മുട്ട, മാംസം എന്നിവ മിതമായ അളവിൽ കഴിക്കുന്നത് വലിയ തോതിൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ കാരണമാകില്ല എന്നാണ് വിദഗ്ദർ പറയുന്നത്. മുട്ട കഴിക്കുകയാണെങ്കിൽ മുട്ട മുഴുവനായും കഴിക്കണം. മഞ്ഞ ഒഴിവാക്കി കഴിക്കേണ്ടതില്ല. രണ്ടോ മൂന്നോ ആഴ്ചയിൽ ഒരിക്കൽ മാംസാഹാരം കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കാൻ സാധ്യതയില്ല. എന്നാൽ പതിവായി കഴിക്കുമ്പോൾ മാത്രമാണ് ഇവ അപകടം സൃഷ്ടിക്കുന്നത്. ഇതു പോലെ ചുവന്ന ഇറച്ചിയുടെ ഉപയോഗം, ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതും എന്നിവയെല്ലാം കഴിവതും ഒഴിവാക്കുക.
കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ്
കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് മാത്രമല്ല, മറ്റ് പല കാര്യങ്ങളും കൊളസ്ട്രോൾ ലെവലിനെ ബാധിക്കും. ഒരാളുടെ പ്രായം, ജനിതക പാരമ്പര്യം , പുകവലി പോലുള്ള ശീലങ്ങൾ, പ്രായം, വ്യായാമം തുടങ്ങി പല കാര്യങ്ങളും അതിൽ ഉൾപ്പെടും. ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്. കൊളസ്ട്രോൾ ഒരു വ്യക്തിയുടെ ഭാരം വർദ്ധിപ്പിക്കും. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണം, ഒറ്റയടിക്ക് കഴിക്കരുത്.
വ്യായാമം
പതിവായി വ്യായാമം ചെയ്യുന്നത് ഒരു പരിധി വരെ കൊളസ്ട്രോൾ നില നിയന്ത്രിച്ച് നിർത്താൻ സാധിക്കും. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ വ്യായാമം കൂടിയേ തീരൂ. എല്ലാ ദിവസവും, കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമത്തിൽ ഏർപ്പെടുന്നത് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. ഓട്ടം, നീന്തൽ, അല്ലെങ്കിൽ വേഗത്തിലുള്ള നടത്തം ശീലമാക്കാം , അത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും ദീർഘനാൾ നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യും. കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് ഏറെ സഹായകമാണ്.