Jibin George | Samayam Malayalam | Updated: 17 Jul 2021, 01:55:00 PM
മകനൊപ്പം പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാർത്തകൾ പുറത്തുവന്നത്
ബി എസ് യെദ്യൂരപ്പ. Photo: TOI
ഹൈലൈറ്റ്:
- ബി എസ് യെദ്യൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.
- മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാൻ ഒരുക്കമാണെന്ന് അറിയിച്ചതായി റിപ്പോർട്ട്.
- ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
കൊവിഡ്: അടുത്ത 125 ദിവസം രാജ്യത്തിന് നിര്‍ണായകമെന്ന് കേന്ദ്രം; വിവരങ്ങൾ പങ്കുവച്ച് നീതി ആയോഗ്
കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട രാജി വാർത്തകൾ പുറത്തുവന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് യെദ്യൂരപ്പ രാജി സന്നദ്ധത പ്രധാനമന്ത്രിയെ അറിയിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ യെദ്യൂരപ്പ ഉപാധികൾ മുന്നോട്ട് വെച്ചതായും സൂചനകളുണ്ട്. പാർട്ടിയിലോ സർക്കാരിലോ മക്കൾക്ക് ഉചിതമായ പദവികൾ വേണമെന്ന ആവശ്യമാണ് അദ്ദേഹത്തിനുള്ളത്.
ഇതിനിടെ യെദ്യൂരപ്പയ്ക്ക് ഗവർണർസ്ഥാനം കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ ഒരുക്കമല്ലെന്ന് മുൻപ് വ്യക്തമാക്കിയെങ്കിലും തൻ്റെ ആവശ്യങ്ങൾ പരിഗണിച്ചാൽ രാജിക്ക് ഒരുക്കമാണെന്നാണ് യെദ്യൂരപ്പയുടെ നിലവിലെ നിലപാടെന്നാണ് റിപ്പോർട്ട്.
ആരാണ് പ്രശാന്ത് കിഷോര്‍?
മന്ത്രിസഭ പുനഃസംഘടന ചർച്ചകൾ തുടരുന്നതിനിടെയാണ് യെദ്യൂരപ്പ മകനൊപ്പം പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എംഎൽഎമാരടക്കം കർണാടക ബിജെപിയിലെ ഒരു വിഭാഗം യെദ്യൂരപ്പയ്ക്കെതിരെ രംഗത്തുവന്നിരുന്നു. മകൻ വിജയേന്ദ്രയാണ് സർക്കാരിനെയും ഭരണകാര്യങ്ങളെയും നിയന്ത്രിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.
2019 ജൂലൈ 24നാണ് കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് യെദ്യൂരപ്പ എത്തിയത്. ഈ ജൂലൈ 24ന് രണ്ട് വർഷം തികയുന്നതിനിടെയാണ് പാർട്ടിയിൽ പ്രശ്നങ്ങൾ രൂക്ഷമായത്.
ഭീരുക്കൾക്ക് കോൺഗ്രസ്സ് പാർട്ടി ഉപേക്ഷിച്ച് പോകാമെന്ന് രാഹുൽ ഗാന്ധി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : karnataka cm bs yediyurappa met prime minister narendra modi
Malayalam News from malayalam.samayam.com, TIL Network