വരുമോ കെ റെയിൽ? രൂപരേഖ തയ്യാറാക്കൻ ഇ ശ്രീധരൻ; മാറ്റങ്ങൾ വരുത്തിയാൽ പ്രയോജനമുണ്ടെന്ന് വിശദീകരണം; കൂടിക്കാഴ്ച നടത്തി കെവി തോമസ്
എം വി രാഘവന് അവതരിപ്പിച്ച ബദല്‍ രേഖ സ്വീകരിക്കുകയോ മുന്‍കാല നയം തിരുത്തുകയോ ചെയ്യാതെയാണ് സിപിഎം ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഇഎംഎസും ഇ കെ നായനാരും സിപിഎം നേതാക്കളുമൊക്കെ ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് പറഞ്ഞതൊക്ക ഇപ്പോഴും ദേശാഭിമാനിയില്‍ ഉള്‍പ്പെടെ നിലനില്‍ക്കുകയാണ്. സിപിഎമ്മിന് ഒരു ആത്മാര്‍ത്ഥതയുമില്ല. കുളം കലക്കി എന്തെങ്കിലും കിട്ടുമോയെന്ന പരുന്തിന്റെ ചിന്തയുമായാണ് സിപിഎം ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. അങ്ങനെയുള്ളവരെ ഞങ്ങള്‍ എങ്ങനെ ഒപ്പം കൂട്ടും? സിപിഎമ്മിനെ ക്ഷണിക്കാതെ എല്‍ഡിഎഫിലെ മറ്റു ഘടകക്ഷികളെ ക്ഷണിക്കുന്നതില്‍ ഒരു അനൗചിത്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനം വൈകുന്നതിൽ പ്രതിഷേധം; മറുപടിയുമായി വർക്കല ഡിവൈഎസ്പി
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നും ശരഅത്ത് നിയമം പാടില്ലെന്നുമുള്ള വ്യക്തമായ നിലപാട് കേരളത്തിലെ സിപിഎമ്മിനുണ്ട്. ആ നിലപാടില്‍ നിന്നും ഇപ്പോള്‍ പിന്നാക്കം പോയോയെന്നും ഇഎംഎസിനെയും നായനാരെയും തള്ളിക്കളഞ്ഞോയെന്നുമാണ് സിപിഎം ഇപ്പോള്‍ വ്യക്തമാക്കേണ്ടത്. ഇ.എം.എസിന്റെ കാലത്തെ നയരേഖ ഇപ്പോള്‍ ഏത് ഘടകത്തില്‍ വച്ചാണ് സിപിഎം തള്ളിക്കളഞ്ഞത്? മുന്‍കാല തീരുമാനം തെറ്റാണെന്ന് പറയാനുള്ള ധൈര്യമെങ്കിലും സിപിഎം കാണിക്കണം. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് ഒരു കാലത്തും പറഞ്ഞിട്ടില്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
ക്ഷണിച്ചാലുടന് ലീഗ് വരുമെന്ന് കരുതിയ സിപിഎം നേതാക്കള്‍ക്ക് ഇത്രയും ബുദ്ധിയില്ലാതായോ? കിട്ടിയതും വാങ്ങി പൊയ്ക്കൊള്ളുക: വിഡി സതീശൻ
ഏകീകൃത സിവില്‍ കോഡിന് എതിരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥത എം വി ഗോവിന്ദന് മുന്നില്‍ തെളിയിക്കേണ്ട കാര്യമില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സിപിഎം ബിജെപിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതുകൊണ്ടാണ് കെ സുധാകരനെ അറസ്റ്റ് ചെയ്തതും കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യാത്തതും. ബി.ജെ.പിയുമായി കേസുകള്‍ ഒത്തുതീര്‍പ്പുന്ന കേരളത്തിലെ സിപിഎമ്മുമായി കോണ്‍ഗ്രസിനും യുഡിഎഫിനും സഹകരിക്കാനാകില്ല. ദേശീയ തലത്തിലെ സിപിഎമ്മല്ല കേരളത്തിലേതെന്ന് ആദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തില്‍ മതവിഭാഗങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെയും അതില്‍ നിന്ന് മുതലെടുപ്പ് നടത്താനുള്ള സിപിഎമ്മിന്റെയും ശ്രമത്തെ തുറന്നു കാട്ടി എല്ലാവരെയും ഒന്നിപ്പിക്കാനുള്ള നീക്കവുമായി യുഡിഎഫ് മുന്നോട്ട് പോകും. ഏകീകൃത സിവില്‍ കോഡിനെതിരായ സെമിനാറില്‍ ലീഗിനെയും സമസ്തയെയും ക്ഷണിക്കുമെന്നാണ് സിപിഎം പറഞ്ഞതെന്ന് വി ഡി സതീശൻ പറഞ്ഞു.
പാര്‍ട്ടി അവസരം നല്കിയാല് കേരളത്തില്‍ മത്സരിക്കാന്‍ താത്പര്യമുണ്ട്: രാജീവ് ചന്ദ്രശേഖര്‍
യുഡിഎഫ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കും. എല്ലാവരും ഒന്നിച്ച് നിന്ന് ഭിന്നിപ്പിനെതിരായ നീക്കത്തെ എതിര്‍ക്കണം. ലീഗിനെ സെമിനാറില്‍ പങ്കെടുപ്പിച്ച് യുഡിഎഫില്‍ കുഴപ്പമുണ്ടാക്കാമെന്നും സിപിഎം സമസ്തയെ പങ്കെടുപ്പിച്ച് മുസ്ലീം സമുദായത്തിലെ ഒരു വിഭാഗത്തെയും കൂടെക്കൂട്ടാമെന്നാണ് സിപിഎം കരുതിയത്. ഇങ്ങനെയൊരു ചൂണ്ടിയിട്ടാല്‍ ലീഗ് അതില്‍ കൊത്തുമെന്ന തെറ്റിദ്ധാരണ സിപിഎം നേതാക്കള്‍ക്കുണ്ടായി. എന്നിട്ടിപ്പോള്‍ രണ്ടിലും കൈപൊള്ളി വഷളായ അവസ്ഥയിലാണ് സിപിഎം നില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Read Latest Kerala News and Malayalam News