സോഷ്യല്‍ മീഡിയ വഴിയായിരുന്നു തട്ടിപ്പിനായി സംഘം ആളുകളെ കണ്ടെത്തിയിരുന്നത്. സംഘത്തിലെ 12 പേരെ ഈ മാസം ആദ്യം സൗദി അഴിമതി വിരുദ്ധ വിഭാഗമായ ഓവര്‍സൈറ്റ് ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി (നസാഹ) അധികൃതര്‍ പിടികൂടിയിരുന്നു.
ഹൈലൈറ്റ്:
- വ്യാജ വാക്സിന് സര്‍ട്ടിഫിക്കറ്റുകളും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളും നിര്‍മിച്ച് വിതറണം ചെയ്യുന്ന സംഘം സൗദിയില്‍ അറസ്റ്റിലായി.
- സോഷ്യല്‍ മീഡിയ വഴിയായിരുന്നു തട്ടിപ്പിനായി സംഘം ആളുകളെ കണ്ടെത്തിയിരുന്നത്.
- അറസ്റ്റിലായ 122 പേരില്‍ ഏഴു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉള്‍പ്പെടെ ഒന്‍പതു പേര് സ്വദേശികളായ ആരോഗ്യ മന്ത്രാലയം ജീവനക്കാരാണ്.
Also Read: കൊവിഡ് നിയന്ത്രണത്തിലും രാമനാമം ഉയരും… ഇന്ന് കർക്കിടകം ഒന്ന്
സോഷ്യല്‍ മീഡിയ വഴിയായിരുന്നു തട്ടിപ്പിനായി സംഘം ആളുകളെ കണ്ടെത്തിയിരുന്നത്. സംഘത്തിലെ 12 പേരെ ഈ മാസം ആദ്യം സൗദി അഴിമതി വിരുദ്ധ വിഭാഗമായ ഓവര്‍സൈറ്റ് ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി (നസാഹ) അധികൃതര്‍ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. തട്ടിപ്പു സംഘം വാക്സിനെടുക്കാത്തവര്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും ഒരു ഡോസ് മാത്രം എടുത്തവര്‍ക്ക് രണ്ട് ഡോസ് എടുത്തതായുള്ള സര്‍ട്ടിഫിക്കറ്റും കൊവിഡ് പരിശോധന നടത്താതെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍മിച്ചു നല്‍കിയതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
Also Read: എംഎൽഎ ഓഫീസിലെത്തിയ അമ്മയും മകളുമായി സൗഹൃദം സ്ഥാപിച്ച് സ്വർണവും പണവും തട്ടിയ പ്രതി പിടിയിൽ
നിലവിലെ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തലുകള്‍ വരുത്തിയും സംഘം പണം വാങ്ങിയിരുന്നു. അറസ്റ്റിലായ 122 പേരില്‍ ഏഴു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉള്‍പ്പെടെ ഒന്‍പതു പേര് സ്വദേശികളായ ആരോഗ്യ മന്ത്രാലയം ജീവനക്കാരാണ്. ഒന്‍പത് സ്വദേശികളും 12 പ്രവാസികളും തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചു. 76 പൗരന്മാരും 16 പ്രവാസികളും ഉള്‍പ്പെടെ 92 പേരാണ് വന്‍ തുക നല്കി വ്യാജ സര്‍ട്ടിഫിക്കറ്റും നേടിയെടുത്തതിന് പിടിയിലായത്. ഇവര്‍ക്കെതിരേ പ്രൊസിക്യൂഷന് നടപടികള്‍ ആരംഭിച്ചതായി പോലിസ് അറിയിച്ചു.
പമ്പ് ജീവനക്കാരനിൽ നിന്ന് 13 ലക്ഷം കവർന്ന പ്രതികൾ പിടിയിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudi arabia has arrested more than 122 people suspected of supplying or procuring fraudulent coronavirus vaccine and test certificates
Malayalam News from malayalam.samayam.com, TIL Network