Jibin George | Samayam Malayalam | Updated: 17 Jul 2021, 04:20:00 PM
മൂന്നു ദിവസം വ്യാപാര സ്ഥാപനങ്ങൾക്കു നൽകിയ പ്രത്യേക ഇളവിൽ മദ്യശാലകളെയും സർക്കാർ ഉൾപ്പെടുത്തിയതോടെയാണ് നാളെ മദ്യശാലകൾ തുറക്കുന്ന സാഹചര്യമുണ്ടായത്. ജൂലൈ 18, 19, 20 തീയതികളിലാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്
പ്രതീകാത്മക ചിത്രം. Photo: ANI
ഹൈലൈറ്റ്:
- ഇളവുള്ള പ്രദേശങ്ങളിലെ മദ്യശാലകൾ നാളെ തുറക്കും.
- ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിൽ ഇളവ്.
- രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണിവരെ കടകൾക്ക് പ്രവര്‍ത്തിക്കും.
സംസ്ഥാനത്ത് ഇപ്പോൾ റവന്യൂ മന്ത്രിയുണ്ടോ? ഉദ്യോഗസ്ഥയ്ക്കെതിരായ നടപടിയിൽ പരിഹാസം
മൂന്നു ദിവസം വ്യാപാര സ്ഥാപനങ്ങൾക്കു നൽകിയ പ്രത്യേക ഇളവിൽ മദ്യശാലകളെയും സർക്കാർ ഉൾപ്പെടുത്തിയതോടെയാണ് നാളെ മദ്യശാലകൾ തുറക്കുന്ന സാഹചര്യമുണ്ടായത്. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിലാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. 21നാണ് ബക്രീദ്. എ, ബി, സി വിഭാഗങ്ങൾ ഉൾപ്പെടുന്ന മേഖലകളിലാണ് കൂടുതൽ ഇളവുകൾ അനുവദിക്കുക.
അതേസമയം, ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള ഡി വിഭാഗത്തിൽ ഇളവുകൾ ഉണ്ടാകില്ല. നിയന്ത്രണങ്ങളിൽ ഇളവ് ലഭ്യമായ എ, ബി, സി മേഖലകളിലെ പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി എന്നീ ആവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ സ്വർണക്കട എന്നിവയ്ക്കും തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. രാത്രി എട്ട് മണിവരെയാണ് ഈ കടകൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കുക.
എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍; സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സംസ്ഥാനം
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണിവരെ കടകൾക്ക് തുറന്ന് പ്രവര്‍ത്തിക്കാം. അതേസമയം, ഡി കാറ്റഗറിയിൽ വരുന്ന പ്രദേശങ്ങളിൽ ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളാണ് ഡി കാറ്റഗറിയിലുള്ളത്.
രാജി വാർത്തകൾ തള്ളി ബി.എസ്.യെദ്യൂരപ്പ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : liquor shops to open next sunday in kerala
Malayalam News from malayalam.samayam.com, TIL Network