വാലിബനെക്കുറിച്ച് സംവിധായകൻ ടിനു പാപ്പച്ചൻ | Malaikkotte Valiban | Mohanlal |
Also Read: ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിലെ 2 ഭാഗ്യശാലികൾ ഇതുവരെ എത്തിയിട്ടില്ല; കാത്തിരിക്കുന്നത് 2 ലക്ഷം ദിർഹം
Read Latest Gulf News and Malayalam News
2 കോടി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സംസ്കരിക്കുന്ന പദ്ധതിക്ക് അബുദാബി പരിസ്ഥിതി ഏജൻസി തുടക്കം കുറിച്ചു. പയോഗശേഷം വലിച്ചെറിയുന്ന കുപ്പികൾ ശേഖരിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണവും പുനരുപയോഗവുമാണ് ലക്ഷ്യം വെക്കുന്നതെന്ന് അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു. അതുകൊണ്ട് തന്നെയാണ് അധികൃതർ ഈ കാര്യത്തിന് അനുമതി നൽകിയത്.
അബുദാബി എയർപോർട്ട്, കോർണിഷ്, കായിക കേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെൻഡിങ് മെഷീനുകൾ സ്ഥാക്കും. ഇവിടെ ന്ന്ന കുപ്പികൾ ശേഖരിക്കും. 70 റിവേഴ്സ് വെൻഡിങ് മെഷീനുകളും 26 സ്മാർട്ട് ബിന്നുകളും ആയിരിക്കും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുക.
അഡ്നോക് ഡിസ്ട്രിബ്യൂഷൻ കമ്പനി, അബുദാബി കോ ഓപ്പറേറ്റീവ് സൊസൈറ്റി, അൽദാർ, കാരെഫോ, ചൊയിത്രം, ലുലു, നദീറ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി യുഎഇയിൽ നടപ്പിലാക്കുന്നത്. ഭാവിയിൽ വലിയ തോതിൽ ഉപകാരമാകുന്ന ഒരു പദ്ധിതിയാണ് ഇപ്പോൾ നടപ്പിലാക്കാൻ പോകുന്നത്. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സമ്മാനം നേടാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.