ചൊവ്വാഴ്ച രാജശേഖര്‍ റെഡ്ഡി രാത്രി പാടത്തു നിന്നു തിരികെ പോകുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് റൂറൽ സിഐ സത്യനാരായണ പറഞ്ഞു. ബോഡിമല്ലദിന് ഗ്രാമത്തിലെ തക്കാളി കർഷകനാണ് ഇയാൾ. ഗ്രാമത്തിൽ നിന്ന് ഏറെയകലെയുള്ള കൃഷിയിടത്തിലാണ് റെഡ്ഡി താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലേക്ക് പോകുന്നതിനിടെ അജ്ഞാതരായ അക്രമികൾ ഇയാളെ തടഞ്ഞുനിർത്തി പൈൻ മരത്തിൽ കെട്ടിയിടുകയായിരുന്നു.
മൂന്നാറിൽ അരി തേടി ഒറ്റയാൻ പടയപ്പ
റെഡ്ഡിയുടെ കൈയും കാലും കെട്ടിയ സംഘം തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. തക്കാളി വാങ്ങാനെന്ന വ്യാജേനയാണ് സംഘം ആദ്യം കൃഷിയിടത്തിൽ എത്തിയത്. ഈ സമയത്ത് ഫാമിലുണ്ടായിരുന്ന റെഡ്ഡിയുടെ ഭാര്യ ജ്യോതി അദ്ദേഹം ഗ്രാമത്തിലേക്ക് പോയെന്ന് ഇവരോട് പറയുകയായിരുന്നു.
റെഡ്ഡി ചൊവ്വാഴ്ച തന്‍റെ കൃഷിയിടത്തിൽ നിന്ന് തക്കാളി വിളവെടുത്ത് വിറ്റിരുന്നതായി പോലീസ് പറഞ്ഞു. 70 കൊട്ട തക്കാളിയാണ് ചന്തയില്‍ വിറ്റത്. വിളവെടുത്ത പണം കൈവശമുണ്ടെന്ന ധാരണയിലാകാം കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. പ്രതികൾ ഒളിവിലാണ്. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.
Also Read : ഉദ്ഘാടനം ചെയ്തിട്ട് ഒരു മാസം മാത്രം, പാലത്തിൻ്റെ അപ്രോച്ച് റോഡ് തകർന്നു
മദനപ്പള്ളി മാർക്കറ്റിലാണ് തക്കാളിക്ക് നിലവിൽ ഏറ്റവും കൂടുതൽ വിലയുള്ളത്. കിലോക്ക് 200 രൂപ വരെയാണ് തക്കാളി വിലത്. ആന്ധ്രാപ്രദേശിന്‍റെ പ്രധാന ഭാഗങ്ങളിലേക്കെല്ലാം മദനപ്പള്ളി മാർക്കറ്റിൽ നിന്നാണ് പച്ചക്കറികൾ എത്തുന്നത്. വിപണിയിൽ ഇടപെടാനുള്ള നടപടികൾ എടുക്കുമെന്ന് നേരത്തെ ജഗൻമോഹൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു.