Edited by Jibin George | Samayam Malayalam | Updated: 13 Jul 2023, 3:04 pm
Onam Bumper 2023: ഇത്തവണത്തെ തിരുവോണം ബംപറിൻ്റെ ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയർത്തണമെന്ന ആവശ്യം ധനവകുപ്പ് തള്ളിയതോടെ ഒന്നാം സമ്മാനം 25 കോടി രൂപയായി തുടരും. സമ്മാനഘടനയിലും മാറ്റമുണ്ട്
ഹൈലൈറ്റ്:
- തിരുവോണം ബംപറിൻ്റെ ഒന്നാം സമ്മാനം 25 കോടി രൂപയായി തുടരും.
- ബംപർ സമ്മാന ഘടനയിൽ മാറ്റം വരുത്തും.
- ടിക്കറ്റ് വില 500 രൂപയായി തുടരും.
ക്ഷേമ പെൻഷൻ വിതരണം ജൂലൈ 14 മുതൽ; 768 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി
സമ്മാനത്തുക ഉയർത്തിയാൽ ലോട്ടറി വില ഉയർത്തേണ്ടി വരുമെന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാൾക്ക് അഞ്ച് കോടിയായിരുന്നുവെങ്കിൽ ഇത്തവണ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഇരുപത് പേർക്ക് ലഭ്യമാകുന്നത് പോലെയായിരിക്കും സമ്മാന ഘടനയിൽ മാറ്റം വരുത്തുക.
ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പാലത്തിൻ്റെ അപ്രോച്ച് റോഡ് തകർന്നു
മൂന്നാം സാമ്മാനം 50 ലക്ഷം വീതം 20 നമ്പറുകൾക്ക് നൽകും. കഴിഞ്ഞ വർഷം മൂന്നാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്കായിരുന്നു. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്ത് പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനം പത്ത് പേർക്ക് രൺ ലക്ഷം രൂപ വീതമാണ് ലഭിക്കുക.125 കോടി 54 ലക്ഷം രൂപയാണ് ആകെത്തുക. ഇത് കഴിഞ്ഞ തവണ നൽകിയതിലും കൂടുതലാണ്.
ആശ്രിതനിയമന വ്യവസ്ഥ ലംഘിച്ചാൽ ശമ്പളത്തിൻ്റെ 25 ശതമാനം പിടിച്ചെടുക്കും
ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല, ഇത്തവണയും വില 500 രൂപയായിരിക്കും. ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടും റെക്കോർഡ് വിൽപ്പനയായിരുന്നു കഴിഞ്ഞ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറിക്ക്. കഴിഞ്ഞ വർഷം 67.5 ലക്ഷം ടിക്കറ്റുകൾ അടിച്ചപ്പോൾ 66.5 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റു പോയി. 2021ൽ ഒന്നാം സമ്മാനം 12 കോടിയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു. ഇത്തവണയും ഓണം ബം പറിന് നല്ല സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക