മുടിയില്‍ ആവി പിടിയ്ക്കുന്നത് പല തരത്തിലെ മുടി പ്രശ്നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ്. ഇതെക്കുറിച്ച് അറിയൂ.
ശിരോചര്‍മത്തിലെ സുഷിരങ്ങള്‍
ശിരോചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കുന്നതിന് ഏറ്റവും നല്ലതാണ് ആവി പിടിക്കുന്നത്. മുടിയില്‍, ശിരോചര്‍മത്തില്‍ എണ്ണ തേക്കുന്നതിന് മുന്‍പ് ഇത് ചെയ്യുന്നതാണ് നല്ലത്. ശിരോചര്‍മത്തിലെ സുഷിരങ്ങള്‍ അടഞ്ഞിരുന്നാല്‍ എണ്ണ തേക്കുന്നതിന്റെ ഗുണം ലഭിക്കില്ല.ഇതേ രീതിയില്‍ ആവി പിടിയ്ക്കുന്നത് മുടിയുടെ വേരുകളെ ബലപ്പെടുത്തും. മുടിയ്ക്ക് ബലം നല്കുന്ന, മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒന്നാണിത്.
വരണ്ട മുടിയുടെ ഈര്‍പ്പം
വരണ്ട മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താനുള്ള ഒരു വഴി കൂടിയാണ് ആവി പിടിക്കുന്നത്. വരണ്ട മുടി പലര്‍ക്കും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ഇതിനുള്ള ഏറ്റവും നല്ല പരിഹാരമാണ് മുടിയില്‍ ആവി പിടിയ്ക്കുന്നത്.
മുടിയുടെ വരള്‍ച്ച മുടി കൊഴിച്ചിലിനുള്ള ഒരു കാരണമാണ്.ആവി പിടിയ്ക്കുന്നത് മുടിയുടെ കൊഴിച്ചില്‍ അകറ്റാന്‍ സഹായിക്കുന്നു. നേരിട്ട് ആവി പിടിയ്ക്കുകയോ അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി മുടിയില്‍ കെട്ടുകയോ ചെയ്യാം. സുഗന്ധ ദ്രവ്യങ്ങള്‍, അതായത് അകില് പോലുള്ളവ പുകച്ച് മുടി ആവി പിടിയ്ക്കുന്നത് മുടിയില്‍ സുഗന്ധം തങ്ങി നില്ക്കാന് കൂടി നല്ലതാണ്.
മുടിയിലെ അഴുക്കായിരിക്കും
മുടിയിലെ അഴുക്കായിരിക്കും മുടി വളരാത്തതിന്റെ ഒരു കാരണം. ഇത് മുടിയുടെ ആരോഗ്യത്തെ ദുര്‍ബലമാക്കും. മുടി ദിവസം കഴുകിയാലും തലയോടിലുള്ള എല്ലാ അഴുക്കും നീക്കം ചെയ്യാനായെന്നു വരില്ല. പ്രത്യേകിച്ച് എണ്ണ സ്ഥിരം തേക്കുന്ന ശീലമുള്ളപ്പോള്. മുടിയില്‍ ഷാംപൂ ദിവസവും ഇടുന്നതും ആരോഗ്യകരമല്ല. ആവി പിടിക്കുന്നത് ശിരോചര്‍മം വൃത്തിയാക്കുന്നതിനും നല്ലൊരു വഴിയാണ്. മുടിയുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ടു തന്നെ മുടി വൃത്തിയാക്കാനുള്ള വഴിയാണ് ആവി പിടിക്കുന്നത്.
ശിരോചര്‍മത്തിലെ
ശിരോചര്‍മത്തിലെ അഴുക്കുകളാണ് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്നത്. ശിരോചര്‍മം വൃത്തിയാക്കുന്നതിനും ആവി പിടിക്കുന്നത് നല്ലൊരു വഴിയാണ്. മുടി ദിവസം കഴുകിയാലും തലയോടിലുള്ള എല്ലാ അഴുക്കും നീക്കം ചെയ്യാനായെന്നു വരില്ല. പ്രത്യേകിച്ച് എണ്ണ സ്ഥിരം തേക്കുന്ന ശീലമുള്ളപ്പോള്. ദിവസവും മുടിയില്‍ ഷാംപൂ ഇടുന്നതും ആരോഗ്യകരമല്ല. മുടിയുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ടു തന്നെ മുടി വൃത്തിയാക്കാനുള്ള വഴിയാണ് ആവി പിടിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : benefits of applying steam on hair
Malayalam News from malayalam.samayam.com, TIL Network