പലതിന്റേയും അടിസ്ഥാനം തിരഞ്ഞു പോയാല്‍ എത്തിച്ചേരുന്നത് സയന്‍സില്‍ തന്നെയായിരിയ്ക്കും. ഇത്തരത്തില്‍ ഒന്നാണ് നാം രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്ക്കുന്ന പൊസിഷന്‍.
ഇടതുവശം
ഒരാളുടെയോ അല്ലെങ്കില്‍ പ്രത്യേകിച്ചും കുട്ടികളുടെ മോശം മൂഡ് കണ്ടാല്‍ നാം ചിലര്‍ പറയാറുണ്ട്. ഇന്ന് ഇടതുവശം വച്ചാണ് എഴുന്നേറ്റതെന്ന്. ആ വശം വച്ച് എഴുന്നേറ്റാല്‍ നല്ലതല്ല, മോശം ദിവസവും അനുഭവവും എന്നതാണ് പറയാന്‍ കാരണം. നല്ല ദിവസം തുടങ്ങണമെങ്കില്‍ വലത് വശം വച്ച് എഴുന്നേല്‍ക്കണം എന്നും പറയും. വാസ്തവത്തില്‍ ഇത് വെറും വിശ്വാസത്തിന്റെ കാര്യമല്ല, ആരോഗ്യവുമായി ബന്ധപ്പെട്ട ഒന്ന് കൂടിയാണ്.
എൻഡോമെട്രിയോസിസ് ഉണ്ടോ? തിരിച്ചറിയാം ഇങ്ങനെ
എൻഡോമെട്രിയോസിസ് ഉണ്ടോ? തിരിച്ചറിയാം ഇങ്ങനെ
ആയുര്‍വേദം
കിടക്കയില്‍ നിന്നും വലത് വശം വച്ച് എഴുന്നേല്ക്കണമെന്നത് ആയുര്‍വേദവും മോഡേണ്‍ സയന്‍സും ഒരുപോലെ പറയുന്ന കാര്യമാണ്. ആയുര്‍വേദം പറയുന്നത് നമ്മുടെ ശരീരത്തിന്റെ വലത് വശത്താണ് സൂര്യനാഡി എന്നതാണ്. വലത് വശം വച്ച് എഴുന്നേല്ക്കുമ്പോള് ഇതു പ്രകാരം ദഹനാരോഗ്യം മെച്ചപ്പെടുന്നു. ദഹന പ്രശ്നങ്ങള്‍ ചര്‍മ രോഗം ഉള്‍പ്പെടെ പലതും വരുത്താറുണ്ട്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ എല്ലാം ഇത് കാരണം വരുന്നു.
ഊര്‍ജം
മോഡേണ്‍ സയന്‍സ് പറയുന്ന ഒന്നുണ്ട്. നമ്മുടെ ശരീരത്തിന് രണ്ട് മാഗ്നറ്റിക് ഫീല്‍ഡുണ്ട്. ഇത് തലയില്‍ നിന്നും പാദം വരെയെത്തുന്നു. മറ്റേത് വിപരീതദിശയിലും പോകുന്നു. വലത് വശം ചേര്‍ന്ന് എഴുന്നേല്ക്കുമ്പോള് ശരീരത്തിന്റെ സെക്കന്റ് മാഗ്നറ്റിക് ഫീര്‍ഡ് ശക്തിപ്പെടുന്നു. ഇത് ശരീരത്തിന്റെ ഊര്‍ജനില മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതായത് എനര്‍ജി ലഭിയ്ക്കുന്നു. രാവിലെ വലത് വശം ചേര്‍ന്ന് എഴുന്നേറ്റാല്‍ ഊര്‍ജം ലഭിയ്ക്കുമെന്നര്‍ത്ഥം.
ഇവ രണ്ടുമല്ലാതെയും പല തിയറികളും വലത് വശം ചേര്‍ന്ന് എഴുന്നേല്‍ക്കുന്നതിന്റെ ഗുണത്തെക്കുറിച്ച് പറയുന്നുണ്ട്. ഇത് സ്ട്രെസ് ഇല്ലാതിരിയ്ക്കാന്‍ സഹായിക്കുമെന്നും നല്ല ദിവസത്തിന് തുടക്കം കുറിയ്ക്കുമെന്നുമെല്ലാം ഇത്തരം തിയറികള്‍ സമര്‍ത്ഥിയ്ക്കുന്നു.
ബ്രീത്തിംഗ്
വലത് വശം ചേര്‍ന്ന് എഴുന്നേല്ക്കുന്നതല്ലാതെ നാം എഴുന്നേല്ക്കുമ്പോള് ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളുമുണ്ട്. പെട്ടെന്ന് ചാടി എഴുന്നേല്‍ക്കരുത്. കിടക്കയില്‍ തന്നെ കൈകാലുകളും നടുവുമെല്ലാം സ്ട്രെച്ച് ചെയ്ത് മെല്ലെ എഴുന്നേല്ക്കുക. കൈകള്‍ കുത്തി, അതായത് കൈകളില്‍ കൂടി ശരീരം ബാലന്‍സ് ചെയ്ത് എഴുന്നേല്ക്കുക. ഇത് കഴുത്തിനും നടുവിനും പ്രഷര്‍ നല്‍കാതിരിയ്ക്കാന്‍ പ്രധാനമാണ്. കിടക്കയില്‍ തന്നെയിരുന്ന് യോഗാ പോസില്‍ ബ്രീത്തിംഗ് ചെയ്ത ശേഷം എഴുന്നേല്‍ക്കുന്നത് ഏറെ നല്ലതാണ്.
റിലാക്സ് ചെയ്ത് എഴുന്നേല്‍ക്കേണ്ടത്
റിലാക്സ് ചെയ്ത് എഴുന്നേല്‍ക്കേണ്ടത് അത്യാവശ്യമാണ്. കിടക്കയില്‍ ആദ്യം പതിയെ എഴുന്നേറ്റ് ഇരിയ്ക്കുക. അല്പനേരം ഇരുന്നതിന് ശേഷം മാത്രം എഴുന്നേല്ക്കുക. ഇതല്ലാതെ ചാടി എഴുന്നേല്ക്കുന്നതും തിരക്ക് പിടിച്ചെഴുന്നേല്ക്കുന്നതുമെല്ലാം തന്നെ ആരോഗ്യത്തിന് നല്ലതല്ല. നട്ടെല്ലിനും കഴുത്തിനുമെല്ലാം വേദനയും ആയാസവുമുണ്ടാകാന് ഇത് കാരണമാകും.