ആർക്കും കുറവില്ലാതെ അർഹതപ്പെട്ടവർക്ക് കൊടുക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഒരു ആശങ്കയും വേണ്ട. വിവേചനപരമായി സ്കോളർഷിപ്പ് നൽകാൻ സാധിക്കില്ലെന്നാണ് കോടതി പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായി വിജയൻ
ഹൈലൈറ്റ്:
- വിവേചനപരമായി സ്കോളർഷിപ്പ് നൽകാനാവില്ല
- ആർക്കും കുറവില്ലാതെ കൊടുക്കും
- ജനസംഖ്യാ അടിസ്ഥാനത്തിൽ പരാതി പരിഹരിക്കും
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഒരു ആശങ്കയും വേണ്ട. ന്യൂനപക്ഷങ്ങളെ ഒരുപോലെ കാണണമെന്നും ജനസംഖ്യയുടെ അനുപാതത്തിൽ അനുപാതം തീരുമാനിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ആർക്കും കുറവില്ലാതെ അർഹതപ്പെട്ടവർക്ക് കൊടുക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി ചോദിച്ചു.
Also Read: ന്യൂനപക്ഷ സ്കോളർഷിപ്പ്; മുസ്ലിം ലീഗ് ഇടഞ്ഞതെന്തിന്?
കുറവ് വന്നിട്ടാണ് ചൂണ്ടിക്കാണിക്കുന്നതെങ്കിൽ അത് മനസിലാകും. ആർക്കും ഒരു കുറവും വരില്ലെന്നും പറഞ്ഞത് നടപ്പിലാക്കുന്നവരാണ് ഈ സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവേചനപരമായി സ്കോളർഷിപ്പ് നൽകാൻ സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്.
പരാതിയുള്ളവർക്ക് ജനസംഖ്യാ അടിസ്ഥാനത്തിൽ പരാതി പരിഹരിക്കും. എല്ലാവർക്കും സന്തോഷം ലഭിക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് നടപടിയെ സ്വാഗതം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ കടകൾ തുറക്കും; ഇളവുകൾ വിശദീകരിച്ച് മുഖ്യമന്ത്രി, ആരാധനാലയങ്ങളിൽ 40 പേർക്ക് അനുമതി
അതേസമയം, പാലോളി കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് ന്യൂനപക്ഷ അനുപാതം 80:20 ആയത്. ഒരു സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കൊണ്ടുവന്ന പദ്ധതിയായിരുന്നു ഇത്. മറ്റ് ന്യൂനപക്ഷങ്ങൾക്ക് വേറെ പദ്ധതി മതിയായിരുന്നുവെന്നും മുസ്ലിം ലീഗ് വ്യക്തമാക്കിയിരുന്നു.
സച്ചാർ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചുള്ള ആനുകൂല്യം 100 ശതമാനം മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ളതാണ്. ഇടത് സർക്കാർ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ഏതാണ്ട് ഇല്ലാതാക്കിയെന്നും ലീഗ് ആരോപിക്കുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cm pinarayi vijayan on kerala minority scholarship
Malayalam News from malayalam.samayam.com, TIL Network