നിലവിൽ മാധ്യമങ്ങൾ വഴിയാണ് ജനങ്ങൾ കോടതി നടപടികൾ അറിയുന്നത്. ജനങ്ങൾ കോടതി നടപടികൾ നേരിട്ടു കാണാത്തതിനാൽ കോടതിയുടെ നിരീക്ഷണങ്ങളും ചോദ്യങ്ങളും ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രതീകാത്മക ചിത്രം |TOI
ഹൈലൈറ്റ്:
- കോടതി നടപടികൾ സുതാര്യമാകും
- ഇരുതല മൂർച്ചയുള്ള വാളാകാൻ സാധ്യത
- ന്യായാധിപന്മാർക്ക് സമ്മർദ്ദം ഉണ്ടായേക്കാം
നിലവിൽ മാധ്യമങ്ങൾ വഴിയാണ് ജനങ്ങൾ കോടതി നടപടികൾ അറിയുന്നത്. ബെഞ്ചിന്റെ നിരീക്ഷണങ്ങളും ചോദ്യങ്ങളും ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണ്. ഇത്തരം കാര്യങ്ങൾ കോടതിക്ക് അപകീർത്തി ഉണ്ടാക്കുകയാണ്. ജനങ്ങൾ കോടതി നടപടികൾ നേരിട്ടു കാണാത്തതിനാലാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടതി നടപടികൾ തത്സമയം കാണാൻ കഴിയുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ലൈവ് സ്ട്രീം ചെയ്യുന്നതോടെ കോടതി നടപടികൾ ജനങ്ങൾക്ക് നേരിട്ട് അറിയാൻ സാധിക്കും. എന്നാൽ ഇത് പലപ്പോഴും ഇരുതല മൂർച്ചയുള്ള വാളായി മാറാൻ സാധ്യതയുണ്ട്. ന്യായാധിപന്മാരെ ഇത് സമ്മർദ്ദത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജന മധ്യത്തിലുള്ള ചർച്ചകൾ സ്വാധീനിക്കപ്പെടാതിരിക്കാൻ ജഡ്ജിമാർ ശ്രദ്ധിക്കണമെന്നും രമണ പറഞ്ഞു.
കോടതി നടപടി തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് സുതാര്യത വർധിപ്പിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : supreme court proceedings to go live soon
Malayalam News from malayalam.samayam.com, TIL Network