തിരുവനന്തപുരം: മലയാളം മഹാ നിഘണ്ടുവിന്റെ എഡിറ്ററായി നിയോഗിക്കപ്പെട്ട ഡോ. പൂര്‍ണ്ണിമാ മോഹന്റെ അയോഗ്യത ചൂണ്ടിക്കാട്ടുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. നേരത്തെ ദ്രാവിഡ ഭാഷയുടെയും ഇന്തോ യൂറോപ്യന്‍ ഭാഷകളുടെയും സാംസ്കാരിക വൈവിധ്യ നിഘണ്ടു തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചയാളാണ് ഡോ പൂര്‍ണ്ണിമാ മോഹന്‍. ഒടുവില്‍ യുജിസിയുടെ പരാതി പ്രകാരം പണം തിരിച്ചടക്കേണ്ടിയും വന്നു.
കേരള സര്‍വ്വകലാശാല മലയാളം മഹാനിഘണ്ടു എഡറ്റര്‍ നിയമനം വിവാദമായിരിക്കെയാണ് ഡോ. പൂര്‍ണ്ണിമാ മോഹനന്റെ പഴയ ചുമതലയിലെ വീഴ്ചകള്‍ പുറത്തു വരുന്നത്. യുജിസി സംസ്കൃത ഭാഷാ നിഘണ്ടു തയ്യാറാക്കാനുള്ള ചുമതലയിലാണ് വീഴ്ച വരുത്തിയത്. 2012ലായിരുന്നു നിയമനം.
ദ്രാവിഡ ഭാഷയുടെയും ഇന്തോ യൂറോപ്യന്‍ ഭാഷകളുടെയും സാംസ്കാരിക വൈവിധ്യ നിഘണ്ടു തയ്യാറാക്കാനായിരുന്നു ചുമതല. 7.80 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. രണ്ടു വര്‍ഷത്തില്‍ തീര്‍ക്കേണ്ട ദൗത്യം അഞ്ചു വര്‍ഷം പിന്നിട്ടിട്ടും തുടങ്ങുക പോലും ചെയ്തില്ല. സംസ്കൃത സര്‍വ്വകലാശാലയുടെ നിരന്തര ആവശ്യ പ്രകാരം 2017ലാണ് തുക തിരിച്ചടച്ചത്.
സംസ്കൃത നിഘണ്ടു തയ്യാറാക്കുന്നതിലെ വീഴ്ച കൂടി ചൂണ്ടിക്കാട്ടിയാണ് സേവ് ദി യൂണിവേഴ്സിറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ മന്ത്രിക്കു പരാതി നല്‍കിയത്.
content highlights: Further accusation against Dr Poornima mohan