Sumayya P | Samayam Malayalam | Updated: 22 Jul 2023, 3:04 pm
320 മില്യൺ ഡോളറിന്റെ അനധികൃത മയക്കുമരുന്ന് ആണ് പിടിച്ചെടുത്തത്. നേവൽ ടാസ്ക് ഫോഴ്സാണ് ഈവർഷം രാജ്യത്ത് നിന്നും ഇത്രയും മയക്കുമരുന്ന് പിടിച്ചെടുത്തത്
ഹൈലൈറ്റ്:
- 2021 മുതൽ ഇതുവരെ ടാസ്ക് ഫോഴ്സ് 1.3 ബില്യൺ ഡോളർ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്.
- ശക്തമായ പരിശോദനയാണ് നടത്തുന്നത്.
ഹെറോയിൻ, ഹഷീഷ്, മെതാംഫെറ്റാമൈൻ എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്. ജുഫൈറിലെ യുഎസ് നേവി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ക്യാപ്റ്റൻ ബൈറൺ, കമാൻഡിന്റെ നേതൃത്വം ഫ്രഞ്ച് നേവി ക്യാപ്റ്റൻ യാനിക് ബോസുവിന് കൈമാറി. 2021 മുതൽ ഇതുവരെ ടാസ്ക് ഫോഴ്സ് 1.3 ബില്യൺ ഡോളർ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. 38 രാജ്യങ്ങൾ അടങ്ങുന്ന ബഹുരാഷ്ട്ര നാവിക പങ്കാളിത്തമാണ് ബഹ്റൈൻ ആസ്ഥാനമായ കമ്പയിൻഡ് മാരിടൈം ഫോഴ്സ്.
vincy aloysius : കാണാൻ ആളില്ലാതെ വിഷമിച്ച സിനിമ നൽകിയ അംഗീകാരം
ജനുവരിയിലാണ് ക്യാപ്റ്റൻ ജെയിംസ് ബൈറൺ ബഹ്റൈനിലെത്തി ടാസ്ക് ഫോഴ്സിന്റെ നേതൃത്വം ഏറ്റെടുത്തത്. ചില ലക്ഷ്യങ്ങൾ മുന്നിൽ വെച്ചാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്. ഒമാൻ ഉൾക്കടലിലും അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, കടൽസുരക്ഷ ഉറപ്പാക്കുക, വാണിജ്യം സുഗമമാക്കുക, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക, കപ്പലുകളെ സംരക്ഷിക്കുക തുടങ്ങിയവയാണ് ടാസ്ക് ഫോഴ്സിന്റെ ദൗത്യം. ഇറ്റലി, ന്യൂസിലൻഡ്, യുകെ എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് ക്യാപ്റ്റൻ ജെയിംസ് ബൈറണിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നത്.
അതേസമയം, സൗദിയിൽ സമാപിച്ച ജിസിസി-മധ്യേഷ്യ ഉച്ചകോടിക്ക് ശേഷം നടന്ന സംയുക്ത പ്രസ്താവനയിൽ ബഹ്റൈൻ ഫോറം ഫോർ ഡയലോഗിന് പ്രശംസ. ബഹ്റൈൻ ഫോറം ഫോർ ഡയലോഗ് 2022ലാണ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്നത്. ജിദ്ദയിലെ ഇൻറർനാഷനൽ കോൺഫറൻസ് സെന്ററിൽ കഴിഞ്ഞ ദിവസം ഉച്ചകോടി സമാപിച്ചു. സംയുക്ത പ്രസ്താവന സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽസൗദ് ആണ് വിശദീകരിച്ചത്. ബഹ്റൈനിൽ നിന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവും യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയാണ് വിവിധ രാഷ്ട്ര നേതാക്കളോടൊപ്പം ഉച്ചകോടിയിൽ പങ്കെടുത്തത്. അദ്ദേഹം കഴിഞ്ഞ ദിവസം ബഹ്റൈനിൽ തിരിച്ചെത്തുകയും ചെയ്തു.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക