സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം 11,252 തീര്‍ത്ഥാടകരാണ് പുണ്യഭൂമിയിലെത്തിയത്. ഇതുവരെ 18 വിമാനങ്ങളിലായാണ് 4,300 ഓളം പേര് തിരിച്ചുപോയത്. ശേഷിക്കുന്നവര്‍ വിമാനയാത്രയുടെ ഷെഡ്യൂള്‍ അനുസരിച്ച് ജിദ്ദ, മദീന എന്നിവിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് തിരിക്കും. ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശനത്തിന് അവസരം ലഭിച്ചിട്ടില്ലാത്ത മലയാളി ഹാജിമാര്‍ ഇപ്പോള്‍ മദീനയിലാണുള്ളത്. ഇവര്‍ ഇവിടെ നിന്ന് തന്നെ വിമാനം കയറും. മക്കയിലുള്ളവര്‍ ജിദ്ദ വിമാനത്താവളം വഴിയാണ് മടങ്ങുന്നത്. മക്കയില്‍ വിടവാങ്ങല്‍ ത്വവാഫ് ചെയ്ത ശേഷമാണ് ഇവര്‍ ജിദ്ദയിലെത്തുക.
Praseetha Chalakudy Interview: ‘എള്ളുള്ളേരി നൽകിയ റീച്ച് പ്രതീക്ഷിച്ചതിലും കൂടുതലാണ്’
ഈ മാസം 13നാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചത്. ഓഗസ്റ്റ് രണ്ടിനാണ് അവസാന സര്‍വീസ്. കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഈ ദിവസം വിമാന സര്‍വീസുണ്ട്. കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായ കരിപ്പൂരിലേക്ക് ഇതുവരെ 11 വിമാനങ്ങളും കണ്ണൂരിലേക്ക് അഞ്ച് വിമാനങ്ങളും നെടുമ്പാശേരിയിലേക്ക് രണ്ടു വിമാനങ്ങളും ഹാജിമാരെ തിരിച്ചെത്തിച്ചു.
സൗദിയില്‍ 3.4 കോടി ഈന്തപ്പനകള്‍; വാര്‍ഷിക ഉല്‍പ്പാദനം 16 ലക്ഷം ടണ്‍ കടന്നു, കയറ്റുമതിയിലും വര്‍ധന
ഇന്ത്യയിലെ 25 ഹജ്ജ് എംബാര്‍ക്കേഷനുകളിലേക്കുള്ള തീര്‍ത്ഥാടകരുടെ മടക്കയാത്ര പുരോഗമിക്കുന്നതായി ജിദ്ദയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന് അറിയിച്ചു. സ്വകാര്യ ഗ്രൂപ്പില്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയവരില്‍ പലരും ഇതിനകം മടങ്ങി.
ദുബായ്-2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍: പുതിയ നഗരാസൂത്രണ നിയമത്തിന് അംഗീകാരം
ഹജ്ജ് നിര്‍വഹിച്ച ശേഷം ഇന്നലെ വരെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 550,580 തീര്‍ഥാടകര്‍ മദീനയിലെത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 418,734 പേര് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോയി. ഇന്നലെ 28,113 ഹാജിമാരാണ് മദീനയിലെത്തിയത്. നിലവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 161,750 തീര്‍ഥാടകരാണ് മദീനയിലുള്ളത്. മദീനയിലെ താമസ കേന്ദ്രങ്ങളുടെ ആകെ ശേഷിയുടെ 54 ശതമാനമാണിത്.