ഈ സവാള സിറത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും ഇത് എഎങ്ങിനെ വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കി എടുക്കാമെന്നും നമുക്ക് നോക്കാം.
മുടിയഴകിന് സവാള
സവാളയില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മുടിയ്ക്ക് കൃത്യമായ ഘടന നല്‍കുന്നതിലും മുടി കൊഴിയാതെ നല്ല ആരോഗ്യത്തോടെ വളര്‍ത്തുന്നതിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ഇവ കൂടാതെ, മുടി വരണ്ട് പോകാതെ, നല്ല ആരോഗ്യത്തോടെ വളരാനും സള്‍ഫര്‍ അനിവാര്യം തന്നെ.
സള്‍ഫര്‍ കൂടാതെ, സവാളയില്‍ വിറ്റാമിന്‍ സി, വിറ്റമിന്‍ ബി, ധാതുക്കള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തന്നെ മുടി വേഗത്തില്‍ വളരുന്നതിന് സഹായിക്കുന്നവയാണ്. വിറ്റാമിന്‍ സി ഒരു ആന്റിഓക്സിഡന്റാണ്, ഇത് മുടിയെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകള്‍ മുടിയുടെ കോശങ്ങളെ നശിപ്പിക്കുകയും അതുവഴി മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യും. എന്നാല്‍, സവാള ഉപയോഗിക്കുന്നത് ഇവ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍
കണ്ണിന് ചുറ്റും കറുപ്പുണ്ടോ?കുറയാൻ ഇതാ രണ്ട് മാസ്കുകൾ
തയ്യാറാക്കി എടുക്കാം
ഇത് തയ്യാറാക്കി എടുക്കാന്‍ രണ്ട് സാവള എടുക്കുക. ഇവ തൊലി കളഞ്ഞ് നല്ല വൃത്തിയില്‍ കഴുകി എടുത്ത് വെക്കണം. അതിന് ശേഷം ഇത് ചെറിയ കഷ്ണങ്ങളാക്കി നുറുക്കി മിക്സിയുടെ ജാറില്‍ ഇട്ട് നന്നായി ചതച്ച് നീര് എടുത്ത് മാറ്റി വെക്കുക. ഈ നീരിലേയ്ക്ക് 1 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍്ത്ത് നന്നായി മിക്സ് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിക്കാവുന്നതാണ്.
സവാള സിറം പുരട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
എല്ലായ്പ്പോഴും നല്ല ഫ്രഷ് സവാള ഇതിനായി തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ, സവാള നീര് കയ്യല് അമിതമായി അകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ചര്‍മ്മം വരണ്ട് പോകുന്നതിന് ഇത് ചിലപ്പോള്‍ കാരണമായേക്കും.
അതുപോലെ തന്നെ മൊത്തത്തില്‍ സവാള നീര് തലയില്‍ ഒരിക്കലും തേച്ച് പിടിപ്പിക്കരുത്. കുറച്ച് കുറച്ച് വീതം തേച്ച് പിടിപ്പിച്ച് മസാജ് ചെയ്തതിന് ശേഷം അടുത്ത ഘട്ടം സവാള നീര് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്.
അതുപോലെ തന്നെ സവാള നീര് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം ഷാംപൂ ഉപയോഗിച്ച് തന്നെ തല കഴുകി എടുക്കാന്‍ ശ്രദ്ധിക്കണം. അതും രണ്ട് തവണ ഷാംപൂ ഉപയോഗിക്കണം എന്നാണ് പറയുന്നത്.
എത്ര തവണ കൂടുമ്പോള്‍ പുരട്ടാം
ആഴ്ച്ചയില്‍ ഒരിക്കല്‍ മാത്രം ഇത് പുരട്ടുന്നതാണ് നല്ലത്. അതുപോലെ തന്നെ ഇത് പുരട്ടിയതിന് ശേഷം ഒരു 30 മിനിറ്റെങ്കിലും തലയില്‍ ഇത് വെക്കാവുന്നതാണ്. അതിന് ശേഷം നന്നായി കഴുകി കളയാന്‍ മറക്കരുത്. അടുപ്പിച്ച് ഇത്തരം സിറം പുരട്ടുന്നത് മുടിയ്ക്കും തലയോട്ടിയുടെ ആരോഗ്യത്തിനും നല്ലതല്ല.
അതുപോലെ തന്നെ ഒരു ദിവസം ഉപയോഗിച്ചാല്‍ പെട്ടെന്ന് നിങ്ങള്‍ക്ക് ഫലം ലഭിക്കണം എന്നില്ല. പകരം, അടുപ്പിച്ചുള്ള ആഴ്ച്ചകളില്‍ ഒരു ദിവസം വീതം പുരട്ടിയാല്‍ നല്ല സില്‍ക്കി ആയിട്ടുള്ളതും അതുപോലെ, നല്ല ഉള്ളോടു കൂടിയതുമായ മുടി നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യം
ചിലര്‍ക്ക് സവാള സിറം അലര്‍ജി ഉണ്ടാക്കുന്നതായി പലരും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. നിങ്ങള്‍ക്ക് ഇചത് പുരട്ടിയതിന് ശേഷം എന്തെങ്കിലും ചൊറിച്ചില്‍, അല്ലെങ്കില്‍ അസ്വസ്ഥത എന്നിവ തോന്നിയാല്‍ ഒട്ടും മടിക്കാതെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കുക. അതുപോലെ, ഇവ പുരട്ടുന്നതിന് മുന്‍പ് സ്കിന്‍ അലര്‍ജി ഉണ്ടാക്കുന്നുണ്ടോ എന്ന് പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.