Also Read : ജഗന് വെല്ലുവിളിയായി സഹോദരി; വിവേകാനന്ദ റെഡ്ഡി കൊലക്കേസിൽ സിബിഐയ്ക്ക് നിർണായക സാക്ഷി മൊഴി നൽകി വൈ എസ് ഷർമിള
46കാരനായ ഭർത്താവിനെതിരെ രണ്ടാം ഭാര്യ നൽകിയ പരാതി പരിഗണിക്കവെ ഹൈക്കോടതി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പ് പ്രകാരം വിവാഹം “അസാധുവാണ്” ആണെന്ന് വിധിക്കുകയായിരുന്നു.
vidya-45 pass: 495 രൂപയ്ക്ക് കൊച്ചി മെട്രോയിൽ ‘എവിടെയും പോകാം’
“പരാതിക്കാരിയായ സ്ത്രീയെ ഹരജിക്കാരന്റെ രണ്ടാം ഭാര്യയായി പരിഗണിച്ചാൽ, ഐപിസി 498-എ വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് ഹരജിക്കാരന് നൽകിയ പരാതി പരിഗണിക്കേണ്ടതില്ലായിരുന്നു” എന്ന് ജസ്റ്റിസ് എസ് രാച്ചയ്യയുടെ സിംഗിൾ ജഡ്ജി ബെഞ്ച് വിധിന്യായത്തിൽ പറഞ്ഞു.
“മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഭർത്താവിനും അവളുടെ ഭർത്താവിന്റെ ബന്ധുക്കൾക്കുമെതിരെ രണ്ടാം ഭാര്യ നൽകിയ പരാതി നിലനിൽക്കില്ല. ഈ വിഷയത്തിൽ തത്വങ്ങളും നിയമവും പ്രയോഗിക്കുന്നതിൽ കീഴ്ക്കോടതികൾക്ക് പിഴവ് സംഭവിച്ചു. അതിനാൽ, റിവിഷണൽ അധികാരപരിധി പ്രയോഗത്തിൽ വരുത്തുന്നതിൽ ഈ കോടതിയുടെ ഇടപെടൽ ന്യായമാണ്,” വിധിയിൽ പറയുന്നു.
താൻ കണ്ഠരാജുവിന്റെ രണ്ടാം ഭാര്യയെന്നും അഞ്ചുവർഷമായി തങ്ങൾ ഒരുമിച്ചു ജീവിച്ചിരുന്നതായും തങ്ങൾക്ക് ഒരു മകനുണ്ടെന്നും പരാതിക്കാരി വാദിച്ചിരുന്നു. എന്നാൽ, പരാതിക്കാരി പിന്നീട് തളർവാതം പിടിപെട്ട് അവശയായി. ഇതിന് ശേഷം കണ്ഠരാജു തന്നെ പീഡിപ്പിക്കാൻ തുടങ്ങിയതായാണ് പരാതി. തന്നെ ക്രൂരമായ മാനസിക പീഡനത്തിനും വിധേയയാക്കിയെന്ന് പരാതിയിൽ പറയുന്നു.
Also Read : കൽക്കരി കുംഭകോണം: ഐഎഎസ് ഉദ്യോഗസ്ഥ അറസ്റ്റിൽ, ആഡംബര വാഹനങ്ങൾ, ആഭരണങ്ങൾ, പണവും കണ്ടുകെട്ടി
യുവതിയുടെ പരാതിയിൽ 2019 ജനുവരിയിൽ തുംകുരുവിലെ കോടതി അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. 2019 ഒക്ടോബറിൽ സെഷൻസ് കോടതി ശിക്ഷ സ്ഥിരീകരിക്കുകയും ചെയ്തു. അതേ വർഷം തന്നെ റിവിഷൻ ഹർജിയുമായി കാന്തരാജു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Read Latest National News and Malayalam News