മനാമ > ബഹറിന്‍ പ്രതിഭ മുഹറഖ് മേഖല അറാദിലെ മുഹറഖ് ക്ലബ്ബില്‍ നടത്തിയ വോളി ഫെസ്റ്റ് സീസണ് 2 മത്സരത്തില്‍ വോളി ഫൈറ്റേഴ്സ് ബഹറിന്‍ ചാമ്പ്യന്മാരായി. ഒന്നിനെതിരെ 2 സെറ്റിന് ആന്റലോസ് വോളി സ്െ്രെടക്കേഴ്സിനെയാണ് തോല്‍പ്പിച്ചത്.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ നീണ്ട ടൂര്‍ണമെന്റില്‍ ബഹറിനിലെ പ്രമുഖരായ 14 ടീമുകളിലായി ബഹ്റൈന്‍, നേപ്പാള്‍, പാക്കിസ്ഥാന്, ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പന്‍സ് എന്നീ രാജ്യങ്ങളിലെ കളിക്കാര്‍ കോട്ടിലിറങ്ങി. ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍, സെമി ഫൈനലുകളും ഇഞ്ചാടിഞ്ച് പോരാട്ടത്തിന് സാക്ഷിയായി.
ടൂര്‍ണമെന്റ് പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടന്‍, മേഖല സിക്രട്ടറി എന്‍. കെ അശോകന് എന്നിവര്‍ സംസാരിച്ചു. മേഖല പ്രസിഡന്റ് അനില്‍ കെ പി അദ്ധ്യക്ഷനായി.
വിജയികള്‍ക്കുള്ള ട്രോഫി പി ശ്രീജിത്തും, മെഡലുകള്‍ മെയിന്‍ സ്പോണ്സര് ആയ അല്‍റാബി ഹോസ്പിറ്റല്‍ അഡ്മിന് കോഡിനേറ്റര്‍ ലബീബും കൈമാറി. റണ്ണേഴ്സപ്പിനുള്ള ട്രോഫി പ്രദീപ് പതേരിയും, മെഡലുകള്‍ ജോയ് വെട്ടിയാടനും വിതരണം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ സികെ അനില്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ഇകെ ഷിജു നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..