ഇന്ത്യയിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഈ ഓഫറിലൂടെ സാധിക്കും. 895 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. മുംബൈയിലേക്ക് എക്കണോമി ക്ലാസില്‍ 895 ദിര്‍ഹം, ദില്ലിയിലേക്ക് 995ദിര്‍ഹം, എന്നിങ്ങനെയാണ് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള നിരക്ക്. യൂറോപ്പിലേക്ക് 2,445 ദിര്‍ഹം, സുറിച്ചിലേക്കുള്ള എക്കണോമി ക്ലാസ് ടിക്കറ്റ് 2,445 ദിര്‍ഹം നിരക്ക്. 14,995 ദിര്‍ഹത്തിന് ബിസിനസ് ക്ലാസ് ടിക്കറ്റും ലഭിക്കും.
പ്രതികളെ കണ്ടെത്തണമെന്ന് മാതാപിതാക്കൾ
Also Read: നേവൽ ടാസ്ക് ഫോഴ്സ് ഈ വർഷം ഇതുവരെ 320 മില്യൺ ഡോളറിന്റെ അനധികൃത മയക്കുമരുന്ന് ; ബഹ്റെെനിൽ പരിശോധന തുടരുന്നു
ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ യാത്രക്കാര്‍ ഈ വര്‍ഷം സെപ്തംബര്‍ 10 മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാൻ സാധിക്കും. ഓഫര്‍ ജൂലൈ 31 വരെ മാത്രമേ ഉള്ളൂ. ഈ സമയത്ത് ടിക്കറ്റ് എടുത്താൽ സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളിൽ സഞ്ചരിക്കാൻ സാധിക്കും. മിഷന് ഇംപോസിബിളിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വലിയ ഓഫറുകൾ പ്രഖ്യാപിച്ചിട്ട് യാത്രക്കാരുടെ യാത്ര സുഖമമാക്കാൻ സാധിക്കുന്ന തരത്തിലുള്ള ഓഫറുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഇത്തിഹാദ് എയര്‍വേയ്സ് ചീഫ് റെവന്യു ഓഫീസര്‍ അറിക് ദീ പറഞ്ഞു.
വേനല്‍ക്കാലത്ത് വിമാനയാത്രകൾ വർധിക്കും. സ്ക്കൂളുകൾക്ക് അവധിയായതിനാൽ പലരും വലിയ യാത്രകൾ എല്ലാം പ്ലാൻ ചെയ്യുന്ന സമയമാണ്. ഇത്തിഹാദിന്റെ ‘ഇംപോസിബിള്‍’ ഓഫറിലൂടെ നിങ്ങളുടെ യാത്രാ ദൗത്യങ്ങള്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇത്തിഹാദ് എയര്‍വേയ്സ് ചീഫ് റെവന്യു ഓഫീസര്‍ അറിക് ദീ പറഞ്ഞു.
Read Latest Gulf News and Malayalam News
എമിറേറ്റിലെ ജയിലുകളിലെ തടവുകാർക്കുവേണ്ടി സംഘടിപ്പിച്ച ഇ-ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. ദുബായ് പോലീസ് ആണ് ടൂർണമെന്റ് സംഘടിപ്പിച്ചത് . പ്ലേ സ്റ്റേഷൻ ഉപയോഗിച്ചാണ് വിവിധ തരത്തിലുള്ള ഗെയിം സംഘടിപ്പിച്ചത്. പോസിറ്റിവ് സ്പിരിറ്റ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. തടവുകാർക്ക് വിനോദാവസരങ്ങൾ സൃഷ്ടിച്ച് മാനസികമായി നല്ല കാഴ്ചപ്പാട് രൂപപ്പെടുത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന പരിപാടിയുടെ സമാപന ചടങ്ങിൽ ജയിൽ വകുപ്പ് ഡയറക്ടർ ജനറൽ ബ്രി. മർവാൻ അബ്ദുൽ കരീം ജൽഫാർ വിജയികൾക്ക് സമ്മാനങ്ങ്‍ നൽകി. ടൂർണമെന്റിൽ ആകെ 165 തടവുകാരാണ് പങ്കെടുത്തത്. മത്സരത്തിൽ വിജയിച്ചവർക്ക് കാഷ് അവാർഡും മെഡലുകളും സമ്മാനമായി നൽകിയത്.
തടവുകാർക്ക് വേണ്ടി വിവിധ തരത്തിലുള്ള കായിക പരിപാടികൾ ആണ് സംഘടിപ്പിടിപ്പിരിക്കുന്നത്. ആരോഗ്യത്തിനും ഉന്മേഷത്തിനും സഹായിക്കുന്ന തരത്തിലുള്ള പരിപാടികൾ ആണ് സംഘടിപ്പിച്ചിരിക്കുന്നത്.