സോഷ്യൽ മീഡിയ വഴി ആകർഷമായ വിഡിയോ പുറത്തുവിടും, മികച്ച ശമ്പളവും ജോലിയും ഓഫർ; തട്ടിപ്പ് നടത്തുന്നവരിൽ ഒട്ടേറെ മലയാളികളും
Sumayya P | Samayam Malayalam | Updated: 23 Jul 2023, 11:35 am
യഥാർഥറി ക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കില്ല. വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ വലിയ രീതിയിൽ അന്വേഷിക്കണം. എന്നിട്ട് മാത്രമേ മറ്റു രീതിയിലേക്ക് പോകാൻ പാടുള്ളു
മികച്ച ശമ്പളം വാഗ്ദാനം
അഭിമുഖത്തിന് ഉദ്യോഗാർഥികളെ വിളിക്കും. വളരെ മികച്ച ശമ്പളം ആണ് ഇവർക്ക് വാഗ്ദാനം ചെയ്യുക. ഉദ്യോഗാർഥിയെ നിയമിക്കുന്നതോടെ വിസ എടുക്കാൻ വേണ്ടി പാസ്പോർട്ട് വാങ്ങിവെക്കും. ഓഫർ ലെറ്റർ നൽകി ജോലിക്കായി ഉദ്യോഗാർഥികളെ കൊണ്ടുവരും. പ്രൊബേഷൻ പിരീഡ് എന്ന പേരിൽ തുച്ഛമായ ശമ്പളം നൽകി ഇവരെ കൊണ്ട് ജോലി ചെയ്യിക്കും. മൂന്ന് മാസം കഴിഞ്ഞിട്ടും മുഴുവൻ ശമ്പളവും നൽകാതെ ഇവരെ പിടിച്ചുവെക്കും. എതിർത്ത് സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തും. പാസ്പോർട്ട് മടക്കി നൽകാതെ പല തരത്തിലുള്ള അതിക്രമങ്ങൾ ഇവർ നടത്തും. പിന്നീട് ശമ്പളം ഇല്ലെതെ ജോലി ചെയ്യേണ്ടെന്ന് തീരുമാനിച്ച് സ്ഥാപനത്തിൽ നിന്ന് മാറാൻ തീരുമാനിച്ചാൽ അതിന് സാധിക്കില്ല. അങ്ങനെയുള്ളവരോട് നഷ്ടപരിഹാരം ആവശ്യപ്പെടും. വലിയ തുകയാണ് ഇവരോട് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്. എന്നാൽ പലരും ബാക്കിയുള്ള ശമ്പളം വേണ്ടെന്ന് വെച്ച് പോകും. അപ്പോൾ എങ്ങനെയങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന ചിന്തമാത്രമാണ് ഉണ്ടാകുക. ഇങ്ങനെ പോയ ആളുകളുടെ വേക്കൻസിയിൽ പുതിയ ആളുകളെ നിയമിക്കും. മൂന്നോ നാലോ മാസം ഓരോ ഉദ്യോഗാർഥിയെയും പരമാവധി ചൂഷണം ചെയ്യും. സ്ഥാപനത്തിലെ എല്ലാ ജോലികളും ഇവരെ കൊണ്ട് ചെയ്യിപ്പിക്കും. ബഹ്റെെനിലെ പല വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ചർച്ചയായി. തുടർന്ന് മുൻ കാലങ്ങളിൽ തട്ടിപ്പിന് ഇരയായിവർ ഗ്രൂപ്പുകളിൽ അനുഭവം വിവരിച്ച് എത്തി.
സോഷ്യൽ മീഡിയയിൽ വലിയ പരസ്യങ്ങൾ
കേസുകളിൽ കുടുങ്ങിയ ചില പ്രവാസികളുടെ കേസ് തീർപ്പാക്കിത്തന്ന് നാട്ടിലേയ്ക്ക് അയക്കാം എന്ന വാഗ്ദാനം നൽകി പലരും പണം ആവശ്യപ്പെട്ടു എത്തുന്നുണ്ട്. പലരും അഡ്വാൻസ് നൽകുന്ന പണത്തിന് യാതൊരു വിധ രസീതും സ്ഥാപനം നൽകില്ല. അതുകൊണ്ട് പരാതി നൽകാനും മറ്റും സാധിക്കുന്നില്ല. ഈ പഴുത് മുതലെടുത്തുകൊണ്ടാണ് ഇത്തരം സ്ഥാപനങ്ങൾ പണം കെെക്കലാക്കുന്നത്.
ബഹ്റൈനിൽ ജോലിക്ക് അപേക്ഷിക്കുന്നവർ ഉറപ്പാക്കിയ ശേഷം മാത്രമേ അപേക്ഷിക്കാവു എന്നാണ് അധികൃതർ നൽക്കുന്ന നിർദ്ദേശം. ബഹ്റൈനിലെ അടുത്ത സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് മാത്രം ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഇടപ്പെട്ടാൽ മതിയെന്ന് സാമൂഹിക പ്രവർത്തകർ ചുണ്ടിക്കാട്ടി.
ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളജ് നിർമ്മാണം പ്രതിസന്ധിയിൽ
ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളജ് നിർമ്മാണം പ്രതിസന്ധിയിൽ
നോർക്ക സഹായം ആവശ്യപ്പെടാം
1980കളിൽ തുടങ്ങിയ വിസ തട്ടിപ്പ് ഇന്നും പുതിയ രീതിയിൽ നിലനിൽക്കുണ്ട്. പലരും ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ട്ടപ്പെടുത്തുന്നു. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക(http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കണം. വിദേശത്ത് നിന്നും ജോലിക്കായി ഒരു ഓഫർ ലെറ്റർ ലഭിച്ചാൽ ഉടൻ തന്നെ അതിനെ കുറിച്ച് അന്വേഷിച്ച് വിവരം കണ്ടെത്തണം. എന്നിട്ട് മാത്രമേ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ പാടുള്ളു എന്ന് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക