ലൈംഗികാതിക്രമത്തിന് ഇരയായവരെ കാണണം; മണിപ്പൂർ സന്ദർശിക്കാൻ അനുവദിക്കണം: സ്വാതി മാലിവാൾ
മണിപ്പൂർ മുഖ്യമന്ത്രിക്കെഴുതിയ കത്തിന്റെ പകർപ്പും സ്വാതി മാലിവാൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിക്രമത്തിനിരയായ സ്ത്രീകളെ സന്ദർശിക്കണമെന്നാണ് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ ആവശ്യപ്പെടുന്നത്
ഹൈലൈറ്റ്:
- മണിപ്പൂർ സന്ദർശിക്കാൻ സ്വാതി മാലിവാൾ
- ലൈംഗികാതിക്രമത്തിന് ഇരയായവരെ കാണണം
- കത്തിന്റെ പകർപ്പും പുറത്തുവിട്ടു
ലൈംഗികാതിക്രമത്തിന് ഇരയായവരെ സന്ദര്‍ശിക്കുമെന്നും സര്‍ക്കാര്‍ മതിയായ സൗകര്യം ഒരുക്കണമെന്നും മാലിവാള്‍ ആവശ്യപ്പെട്ടു. മണിപ്പൂർ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിനെ കാണാനും അനുമതി തേടിയിട്ടുണ്ട്. യാത്ര മാറ്റിവയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും മുൻനിശ്ചയിച്ച പ്രകാരം തന്നെ സ്വാതി മാലിവാൾ ഇംഫാലിലേക്ക് തിരിക്കുകയായിരുന്നു.
പ്രതികളെ കണ്ടെത്തണമെന്ന് മാതാപിതാക്കൾ
മണിപ്പൂർ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂർ മുഖ്യമന്ത്രിക്കെഴുതിയ കത്തിന്റെ പകർപ്പും മാലിവാൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന് പ്രശ്നമായി മാറുന്നതൊന്നും താൻ ചെയ്യില്ലെന്നും അവർ കത്തിൽ പറയുന്നുണ്ട്. മണിപ്പൂരിൽ നിന്ന് നിരവധി സ്ത്രീകൾ ഡൽഹിയിലേക്ക് എത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് താൻ മണിപ്പൂർ സന്ദർശിക്കുന്നതെന്നും മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ സ്വാതി മാലിവാൾ പറയുന്നു.
Also Read : ഡിജെ പാട്ടിക്ക് അകത്ത് കയറ്റിയില്ല, മനേജറുമായി വാക്കുതർക്കം, ഒടുവിൽ കത്തിക്കുത്ത്, സംഭവം കൊച്ചിയിൽ
മെയ്തെയ് വിഭാഗത്തിനെതിരായ ഭീഷണിയെത്തുടര്‍ന്ന് മിസോറമില്‍ അതീവജാഗ്രത തുടരുകയാണ്. മെയ്തെയ്കള്‍ മിസോറം വിടണമെന്ന ആഹ്വാനത്തെ തുടർന്ന് ആശങ്കയുയർന്നിരിക്കുകയാണ്. മണിപ്പൂരിൽ നിന്ന് അക്രമത്തിനിരയായ കൂടുതൽ ആളുകളുടെ വെളിപ്പെടുത്തലുകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക