Also Read : വിമാനത്തിന്റെ നിലത്ത് മൂത്രമൊഴിച്ച് യുവതി: ശുചിമുറി ഉപയോഗിക്കാൻ വിമാനക്കമ്പനി അനുവദിച്ചില്ലെന്ന് വിശദീകരണം
മഹാരാഷ്ട്രയിലെ നാസിക്കിൽ സമൃദ്ധി എക്സ്പ്രസ് വേയിലുള്ള സിന്നാർ ടോൾ പ്ലാസയാണ് തകർത്തത്. അമിത് താക്കറും മറ്റ് പാർട്ടി നേതാക്കൾക്കൊപ്പം വന്ന വാഹനവ്യൂഹമാണ് കുരുക്കിലായത്.
കലാഭവൻ മണിയെ അവഗണിക്കുന്നു; പ്രതിഷേധം സംഘടിപ്പിച്ച് കലാകാരന്മാർ
ശനിയാഴ്ച വൈകുന്നേരം അഹമ്മദ്നഗറിൽ നിന്ന് സമൃദ്ധി എക്സ്പ്രസ്വേ വഴി സിന്നാറിലേക്ക് മടങ്ങുകയായിരുന്ന അമിത് താക്കറെയുടെ വാഹനവ്യൂഹം മറ്റ് എംഎൻഎസ് പ്രവർത്തകർക്കൊപ്പം ടോൾ പ്ലാസയിലെ ജീവനക്കാർ തടഞ്ഞു. ഇതിന് പുറമെ, തിരിച്ചറിയൽ കാർഡ് ഹാജരാക്കാനും പറഞ്ഞു. ഇതാണ് പാർട്ടി പ്രവർത്തകരെ ആശങ്കയിലാക്കിയത്.
പിന്നീട്, ഞായറാഴ്ച പുലർച്ചെ 2:30 ഓടെ, എംഎൻഎസ് പ്രവർത്തകർ എന്ന് അവകാശവാദവുമായി ഒരു വിഭാഗം ആളുകൾ എത്തുകയും ടോൾ പ്ലാസ അടിച്ചുതകർക്കുകയും അവിടെയുള്ള ഒരു പ്രവർത്തകനോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയുമായിരുന്നു.
തങ്ങളുടെ നേതാവിനെ കാത്തിരിക്കാൻ ടോൾ ബൂത്ത് ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നാണ് ആക്രമണം നടത്തിയവരുടെ വാദം. അന്ന് വൈകുന്നേരം തന്നെ പ്രതികൾ പ്ലാസയിൽ കയറി കേടുവരുത്തി.
മൂന്ന് കാറുകളിലായാണ് എംഎൻഎസ് പ്രവർത്തകർ സ്ഥലത്തെത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അതേസമയം, സംഭവത്തിൽ പോലീസ് ഇതുവരേയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വീഡിയോയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും അറിയിച്ചിട്ടുണ്ട്. ടോൾ പ്ലാസ അധികൃതരിൽ നിന്നും ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് പരാതിപ്പെടാനോ സംസാരിക്കാനോ ടോൾ ഭരണകൂടം വിസമ്മതിക്കുകയാണെന്നും പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും സിസിടിവി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഞങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. എന്നാൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വാവി പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
Read Latest National News and Malayalam News