Also Read : ബിഹാറിൽ മൂന്നുവയസ്സുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. സർക്കാർ എല്ലാത്തരത്തിലുള്ള വെല്ലുവിളികളേയും നേരിടാൻ സജ്ജമാണെന്ന് അറിയിച്ചു. ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വൻതോതിൽ വെള്ളം തുറന്നുവിട്ടതോടെയാണ് യമുനയിലെ ജലനിരപ്പ് ഡൽഹിയിൽ വീണ്ടും അപകടനില കവിഞ്ഞത്.
‘വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി’
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ നദി 206.26 മീറ്റർ ഉയർന്നാണ് ഒഴുകുന്നത്. വൈകുന്നേരത്തോടെ ഇത് 206.70 മീറ്ററായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിയാനയിൽ നിന്ന് 2 ലക്ഷം ക്യുസെക്സ് വെള്ളം തുറന്നു വിട്ടതിനെ തുടർന്ന് ഡൽഹി സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
അരവിന്ദ് കെജ്രിവാൾ സർക്കാർ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷി ഇന്നലെ പറഞ്ഞു.
ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായ യമുന ഇപ്പോൾ ഒരാഴ്ചയിലേറെയായി ശക്തമായി ഒഴുകുകയാണ്. ഹരിയാന ബാരേജിൽ നിന്ന് വെള്ളം തുറന്നുവിട്ടതാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിന് പ്രധാന കാരണം.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ജൂൺ 1 മുതൽ ജൂലൈ 23 വരെ 40 ശതമാനത്തിൽ കൂടുതൽ മഴ അതായത്, 318.8 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും, കിഴക്കൻ ഉത്തർപ്രദേശ് മാത്രമാണ് ഐഎംഡിയുടെ മഴക്കുറവ് രേഖപ്പെടുത്തിയത്.
Also Read : നേതാവിന്റെ മകനെ അരമണിക്കൂർ കാത്തുനിർത്തി; ടോൾ പ്ലാസ അടിച്ചു തകർത്തു പാർട്ടി പ്രവർത്തകർ
മഹാരാഷ്ട്രയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Read Latest National News and Malayalam News