വയനാട് ഇന്ന് കോളേജുകൾക്കും അവധി
കനത്ത മഴ തുടരുന്നതിനാൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളജുകളും അംഗനവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (24 – 7 – 2023) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകമല്ല. കുട്ടികൾ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാൻ പോകുന്നത് നിയന്ത്രിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.
Also Read : ട്യൂഷന് പോയ സഹോദരങ്ങൾ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ചു
പുതുപ്പള്ളിയിൽ മത്സരം ഒഴിവാക്കാനുള്ള ഔചിത്യം ഭരണപക്ഷം കാണിക്കണമെന്ന് കെ സുധാകൻ
വയനാട് കളക്ടർ
കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുള്ളതിനാലും നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലും കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂലൈ 24) കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല. കുട്ടികൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും കളക്ടർ നിർദേശിച്ചു.
Also Read : പുതുപ്പള്ളിയിലെ 8 പഞ്ചായത്തുകളിൽ ആറും എൽഡിഎഫിനൊപ്പം; ഉമ്മൻ ചാണ്ടിയില്ലാതെ കോൺഗ്രസ്; ഉപതെരഞ്ഞെടുപ്പിൽ എന്താകും ഫലം?
കണ്ണൂരിലും ഇന്ന് അവധി
കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ എന്നിവയുൾപ്പെടെ 24 – 07 – 2023ന് തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു. ജില്ലയിൽ ഇന്ന് നടക്കുന്ന പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.