രാഷ്ട്രീയത്തിലെ കേവലം സഹപ്രവർത്തകരായിരുന്നില്ല, എന്തിനും ആശ്രയിക്കാവുന്ന ഒരു അത്താണിയായിരുന്നു അദ്ദേഹം. കുഞ്ഞൂഞ് കുഞ്ഞാപ്പ കുഞ്ഞുമാണി എന്ന പ്രയോഗം തന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തിൽ നിന്നുണ്ടായതാണ്. സഖാവ് ഇകെ നായനാരാണ് തമാശ രൂപത്തിൽ അങ്ങനെ വിളിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.
Also Read : ശക്തമായ മഴ തുടരുന്നു; ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ
റോഡിന്റെ ഓട്ടോ ലെവലർ സർവെ പുരോഗമിക്കുന്നു
പികെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടന്ന് യാത്ര പറഞ്ഞൊഴിഞ്ഞതിന്റെ വല്ലാത്തൊരു ശൂന്യത നൊമ്പരപ്പെടുത്തുന്നുണ്ട്. ഇനിയും സ്നേഹാദരങ്ങളുടെ കണ്ണുനീർ ഉണങ്ങാത്ത പ്രിയ സുഹൃത്തിന്റെ കല്ലറക്ക് മുന്നിൽ നിൽകുമ്പോൾ മനസ്സ് നിറയെ ഓർമ തിരകളുടെ വേലിയേറ്റമായിരുന്നു. രാഷ്ട്രീയത്തിലെ കേവലം സഹപ്രവർത്തകരായിരുന്നില്ല ഞങ്ങൾ. അതിനപ്പുറത്തുള്ള ജീവിതത്തിന്റെ രസക്കൂട്ട് ആയിരുന്നു. പൊതു ജീവിതത്തിലും, വ്യക്തി ജീവിതത്തിലും താങ്ങും, കരുത്തുമായിരുന്ന ആത്മ മിത്രങ്ങൾ. എന്തിനും ആശ്രയിക്കാവുന്ന ഒരു അത്താണിയായിരുന്നു അദ്ദേഹം. എന്തും പറയാൻ സ്വാതന്ത്ര്യമുള്ള ഒരാൾ. തിരിച്ചും അങ്ങനെ തന്നെ.
രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നേരിട്ട സമയത്ത് ഒരു കൂടപ്പിറപ്പിനെ പോലെ കൂടെ നിൽക്കുകയും, ഒരു ദിവസം തന്നെ മൂന്നും നാലും തവണ വിളിച്ച് ധൈര്യം പകർന്നിരുന്നതുമൊക്കെ നനവുള്ള ഓർമകളാണ്. സ്നേഹത്തിലും, വേദനയിലും, പ്രതിസന്ധികളിലും, ഭരണത്തിലും, പരിഹാരങ്ങളിലും കൂടെയുണ്ടായിരുന്ന ഒരാളെന്ന നിലക്ക് അദ്ദേഹത്തിന്റെ വേർപാടിന്റെ ഈ സമയത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടിന്റെ ചരിത്രം ഒരു സെക്കന്റ് പോലും വിടാതെ ഓർമയിൽ നിറയുകയാണ്.
Also Read : അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും 9 ജില്ലകളിൽ യെല്ലോ അലേർട്ട്
കുഞ്ഞൂഞ് കുഞ്ഞാപ്പ കുഞ്ഞുമാണി എന്ന പ്രയോഗം തന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തിൽ നിന്നുണ്ടായതാണ്. സഖാവ് ഇകെ നായനാരാണ് തമാശ രൂപത്തിൽ ആദ്യമായങ്ങനെ വിളിക്കുന്നത്. പിന്നീടത് രാഷ്ട്രീയ കേരളം ഏറ്റ് പറഞ്ഞു. സ്നേഹത്തിന്റെ സ്വർണ നൂലിൽ കോർത്തെടുത്ത ആത്മ സൗഹൃദമായിരുന്നു ആ കൂട്ടുകെട്ട്. അങ്ങനെ ഒറ്റക്കെട്ടായി പ്രവർത്തിച്ച് അതിന്റെ ഒരു നന്മ കേരളത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞതിന്റെ ഒരു ചാരിഥാർഥ്യം കൂടിയുണ്ട് ഈ അവസരത്തിൽ ഓർക്കാൻ.
പുതുപ്പള്ളിക്കിത് ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ ഞായറാഴ്ചയാണ്. ആളും, ആരവവും, പരാതികളും, പരിഹാരങ്ങളുമായി സംഭവ ബഹുലമാകേണ്ടിയിരുന്ന മറ്റൊരു ഞായറാഴ്ച. ആൾക്കൂട്ടത്തെ ആഘോഷമാക്കുന്ന വിരുത് ഉമ്മൻചാണ്ടിക്ക് മാത്രം വശമുള്ളതായിരുന്നു. അതേ ആൾ കൂട്ടത്തെ ഒറ്റക്കാക്കി ഒരു പുലരിയിൽ അദ്ദേഹം തനിച്ചു മടങ്ങിയിരിക്കുന്നു. തലമുറകൾക്ക് പാടി നടക്കാൻ കുഞ്ഞൂഞ്ഞ് കഥകൾ കൊണ്ട് സമ്പന്നമായ ഒരു പുതുപ്പള്ളിക്കാലം ബാക്കി വെച്ച് കൊണ്ട്.
കുടുബ സമേതമാണ് ഇന്ന് പുതുപ്പള്ളിയിലെത്തിയത്. ഞങ്ങൾ തമ്മിലെ ആ ഇഴയടുപ്പം കുടുംബത്തിലേക്കും, മക്കളിലേക്കും കൈമാറിക്കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഒരുപാട് സമയം ചിലവഴിച്ചു.