മസ്കറ്റ്> ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തു നിന്നും വ്യാപിക്കുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ ഒമാൻ തീരത്തെത്താൻ സാധ്യതയുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ മുന്നറിയിപ്പ് കേന്ദ്രത്തിൻറെ സൂചന. ദക്ഷിണ ഷർക്കിയാ ഗവർണറേറ്റിൽ തിങ്കളാഴ്ച മുതൽ ഇടവിട്ടു പെയ്തു തുടങ്ങുന്ന മഴ,അടുത്ത ദിവസങ്ങളിൽ അൽ വുസ്ത, ദോഫാർ മേഖലകളിലേക്ക് വ്യാപിക്കാനാണ് സാധ്യത. മറ്റു ഗവർണറേറ്റുകളിലും പൊതുവെ ആകാശം മേഘാവൃതമായിരിക്കും.
ഹാജർ മലനിരകൾക്ക് സമീപ പ്രദേശങ്ങളിൽ ഇടിമിന്നലും കാറ്റും പ്രതീക്ഷിക്കാം. സമുദ്രനിരപ്പ് ഒന്നര മുതൽ രണ്ടര വരെ കൂടുതൽ ഉയരാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചു കടക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..