ദുബായ് > ഷാർജ റോഡ്സ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി (എസ്ആർടിഎ) ബസ് റൂട്ട് 313 ന് ഭാഗിക മാറ്റം പ്രഖ്യാപിച്ചു. ജൂലൈ 25 മുതൽ, റോള സ്റ്റേഷനിൽ നിന്ന് അൽ നഹ്ദ, ഫ്രീ സോൺ, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ഗേറ്റ് 2 എന്നിവിടങ്ങളിലേക്ക് പോകുന്ന റൂട്ടിൽ നാല് പിക്ക്-അപ്പ് പോയിന്റുകൾ കൂടി ഉൾപ്പെടുത്തും.
പുതുതായി ചേർത്ത പിക്കപ്പ് പോയിന്റുകൾ അൽ ഖസ്ബ, പുൾമാൻ ഹോട്ടൽ 2, അൽ അൻസാരി എക്സ്ചേഞ്ച് 2, സയന്റിഫിക് ക്രിയേറ്റിവിറ്റി സെന്റർ 1 എന്നിവയിലായിരിക്കും.
പൊതുജനങ്ങൾക്കുള്ള സേവനങ്ങളുടെ പ്രവേശനക്ഷമതയും സൗകര്യവും മെച്ചപ്പെടുത്തുന്നതിനുള്ള എസ്ആർടിഎയുടെ നിലവിലുള്ള സംരംഭങ്ങളുടെ ഭാഗമാണ് പരിഷ്ക്കരണം.
ഈ അധിക പിക്ക്-അപ്പ് പോയിന്റുകൾ നൽകുന്നതിലൂടെ, ഷാർജ നിവാസികളുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സുഗമമായ ഗതാഗതം ഉറപ്പാക്കും എന്നും ഷാർജ റോഡ് ട്രാൻസ്പോർട് അതോറിറ്റി കരുതുന്നു .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..