തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ആണ് മഴപെയ്തത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലേക്ക് മഴ കൂടും. കടല്‍ പ്രബക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ഒമാന്‍ കടലിന്റെ തീരങ്ങളില്‍ തിരമാലകള്‍ 1.5 മുതല്‍ 2.5 മീറ്റര്‍വരെ ഉയരത്തിൽ തിരമാലകൾ ഉയരും. എല്ലാവരും ജാഗ്രതപാലിക്കണം. വാദികൾ മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കണം. അധികതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം.
അതേസമയം, സുൽത്താനേറ്റിന്റെ ടൂറിസം സാധ്യതകൾ പരിയപ്പെടുത്തുന്നത് വേണ്ടി ഇന്ത്യയിൽ പ്രമോഷനൽ കാമ്പയിനുമായി ഒമാൻ. പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിക്ക് ഇന്ന് തുടക്കമാകും. ഇന്ത്യൻ നഗരങ്ങളായ ഡൽഹി, ജയ്പുർ, കൽക്കത്ത, മുംബൈ എന്നിവിടങ്ങളിലായിരിക്കും ഒമാൻ പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം അവസാനംവരെ ഈ തരത്തിലുള്ള കാമ്പയിൻ തുടരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
തമിഴ് സിനിമാസംഘടനയ്ക്കെതിരെ വിനയൻ
Also Read: സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ വീണ്ടും ഇടംപിടിച്ച് ഖത്തർ
ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കും. ഒമാൻ ചരിത്രം, പ്രകൃതിരമണീയമായ ടൂറിസം സാധ്യതകൾ, നിരവധി ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്നു. വൈവിധ്യമാർന്ന അനുഭവങ്ങൾ, ആകർഷകമായ സ്ഥലങ്ങൾ, എന്നിവയെല്ലാം ഇന്ത്യയിൽ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിലെ ടൂറിസം മേഖലയിൽ നിന്ന് എത്തുന്നവർക്ക് ഹോട്ടലുകൾ, ടൂർ ഓപറേറ്റർമാർ, എയർലൈനുകൾ, എന്നിവ ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികൾ ഓഫർ ചെയ്യുന്നു. ഒമാനിലെ വിത്യസ്ഥമായ ടുറിസം അനുഭവിക്കാനുള്ള അവസരം ആണ് ഇതിലൂടെ ലഭിക്കുന്നത്. ഇതിനെ കുറിച്ച് ശക്തമായ വിവരങ്ങൾ നൽകുന്നുണ്ട്.
അപ്പോഴുള്ള രണ്ട് രാജ്യങ്ങളുടെ ബന്ധങ്ങളും ശക്തപ്പെടുത്തും. പുതിയ ബിസിനസ് പങ്കളിത്ത്വം രണ്ട് രാജ്യങ്ങളും തമ്മിൽ തുടങ്ങും. ഒമാനി ടൂറിസം മേഖലയിലെ വരാനിരിക്കുന്നതുമായ സംഭവവികാസങ്ങളെക്കുറിച്ച് ഇന്ത്യക്കാരെ അറിയിക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള സംവിധാനം ഒരുക്കുന്നത്. സഞ്ചാരികളെ ആകർഷിക്കാൻ വിവിധ ആഗോള ടൂറിസം വിപണികളിൽ ഒമാൻ മന്ത്രാലയം ഇത്തരത്തലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വർഷം മുഴുവനും ഒമാനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ളപദ്ധതികളും പരിപാടികളും ആണ് ഒമാൻ നടപ്പാക്കി വരുന്നത്. കാമ്പയിനിലൂടെ മാർക്കറ്റുകളിലേക്ക് പ്രവേശിക്കാനും അവരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനും അതുവഴി കൂടുതൽ പ്രവർത്തനങ്ങൾ നടത്താനും സാധിക്കും എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ടൂറിസം മേഖലയിൽ വലിയ തരത്തിലുള്ള പ്രവർത്തനങ്ങൾ ആണ് ഒമാൻ ഇപ്പോൾ നടപ്പിലക്കുന്നത്. വലിയ സാധ്യതകൾ ആണ് ലോകത്തിന് മുന്നിൽ ഒമാൻ മുന്നോട്ടുവെക്കുന്നത്. ഇതിന്റെ ഭാഗമായി പത്ത് വര്‍ഷത്തെ സാംസ്കാരിക വിസ അവതരിപ്പിക്കാന്‍ ഒമാൻ തീരുമാനിച്ചത്. എഴുത്തുക്കാരെ രാജ്യത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യം മുന്നിൽ വെച്ചാണ് ഇത്തരത്തിലുള്ള വിസ അവതരിപ്പിച്ചിരിക്കുന്നത്. 10 വർഷത്തെ സാംസ്കാരിക വിസ ആണ് ഒമാൻ അവതരിപ്പിച്ചിരിക്കുന്നത്.
Read Latest Gulf News and Malayalam News