ഐബിപിസിയുടെ പ്രവർത്തനത്തിലും ഭരണസമിതിയുടെ ഘടനയിലും ഇതോടെ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതാധികാര സമിതികളിലൊന്നാണ് ഐബിപിസി
ഖത്തർ
ഹൈലൈറ്റ്:
- ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ പുതിയ സമിതി രൂപീകരിക്കും
- പുതിയ സമിതിക്ക് രൂപം നൽകി
- ജെ കെ മേനോനാണ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അധ്യക്ഷന്‍
പ്രസിഡന്റിന്റെ കീഴിലുള്ള നിര്‍വ്വാഹക സമിതിയാണ് പ്രവര്‍ത്തന പദ്ധതികള്‍ നടപ്പില്‍ വരുത്തുക. ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പ്രമുഖ ബിസിനസുകാരടങ്ങുന്ന ഉപദേശക സമിതിയെയും നിശ്ചയിച്ചിട്ടുണ്ട്.കൗണ്‍സിലിന്റെ ഘടനയിലും പ്രവര്‍ത്തന രീതികളിലും മാറ്റം വരുത്തുന്നതിനായി നേരത്തേ രൂപികരിച്ച അഡ്ഹോക് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം കൗണ്‍സില്‍ രക്ഷാധികാരിയായ അംബാസഡറാണ് പുതിയ ഭാരവാഹികള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് ഐബിപിസി കോ-ഓര്‍ഡിനേറ്റിങ് ഓഫീസര്‍ ആഞ്ചലീന പ്രേമലത അറിയിച്ചു.
ഓണ്‍ അറൈവല്‍ വിസ അനുവദിച്ച് ഖത്തര്‍; ഇന്ത്യക്കാര്‍ക്ക് അനുഗ്രഹമാവും
പ്രമുഖ സംരംഭകനും ഐബിഎന്‍ കോര്പറേഷന് ചെയര്‍മാനുമായ ജെ കെ മേനോനാണ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അധ്യക്ഷന്‍. സുനില്‍ തല്‍വാര്‍, നിഷാദ് അസീം, എ പി മണികണ്ഠന്, രാകേഷ് സാംഗ്വി, സുജാത സിന്സുവാദിയ, ധനപാല്‍ ആന്റണി, താഹ മുഹമ്മദ് അബ്ദുല്‍ കരീം എന്നിവര്‍ അംഗങ്ങളാണ്.
എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റായി ജാഫര്‍ സാദിഖിനെ തെരഞ്ഞെടുത്തു. മനോജ് മെഗ്ചിയാനി, ഹിഷാം അബ്ദുല്‍ റഹീം, അബ്ദുല്‍ സത്താര്‍, ലതീഷ് പി എ, രൂപലക്ഷ്മി കൃഷ്ണറാം ഷെട്ടി, സന്തോഷ് ടി വി എന്നിവരാണ് വൈസ് പ്രസിഡന്റുമാരാര്.
എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി), ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്), ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ (ഐഎസ്സി) എന്നീ സമിതികളിലേക്ക് കഴിഞ്ഞ ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഐബിപിസി തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. കൗണ്‍സിലിന് പുതിയ ഘടനയും പ്രവര്‍ത്തന പദ്ധതിയും വേണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇവയ്ക്ക് രൂപം നല്‍കുന്നതിന് ഒരു അഡ്ഹോക് കമ്മിറ്റിയെ നിശ്ചയിക്കുകയും ചെയ്തിരുന്നു. ആ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബിസിനസ് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട സമിതിയാണ് ഐബിപിസി.
ഖത്തറില്‍ അവധിക്കാല വീടുകള്‍ ഹോട്ടലുകളായി വാടകയ്ക്ക് നല്കാന് അനുമതി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : new office bearers elected for qatar ibpc
Malayalam News from malayalam.samayam.com, TIL Network