ഒമാനിൽ കനത്ത മഴ തുടരുന്നു. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഇതുവരെ മൂന്നു മരണം റിപ്പോർട്ട് ചെയ്തു. മഴ തുടരുമെന്ന മുന്നറിയിപ്പാണ് ഒമാന്‍ കാലാവസ്ഥാവകുപ്പ് നൽകുന്നത്.
പ്രതീകാത്മക ചിത്രം. കടപ്പാട്: TOI
ഹൈലൈറ്റ്:
- ഒമാനിൽ മഴ കൂടുതല്‍ ശക്തമായി.
- മൂന്നു പേര് മരിച്ചു.
- ശക്തമായ മഴ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥാവകുപ്പ്.
ഒമാനില്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു; വിമാന സര്‍വീസുകള്‍ മുടങ്ങില്ല
ഒരു മണിക്കൂറോളം ഇടമുറിയാതെ പെയ്ത ശക്തമായ മഴയില്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി കാല കര്‍ഫ്യൂ നിലവിലുണ്ടായിരുന്നതിനാല്‍ പുറത്ത് ആളുകളും വാഹനങ്ങളും കുറവായിരുന്നത് അപകട നിരക്ക് കുറച്ചതായി അധികൃതര്‍ അഭിപ്രായപ്പെട്ടു. വെള്ളം കയറിയതിനെ തുടര്‍ന്ന് തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമുള്ള പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്.
ഒമാൻ-സൗദി റോഡ് നിർമാണം അന്തിമ ഘട്ടത്തിൽ വൈകാതെ തുറക്കാനാകും: അംബാസഡർ
വീടുകളിലും കെട്ടിടങ്ങളിലും വാഹനങ്ങളിലും മറ്റും കുടുങ്ങിയ നിരവിധ പേരെ റോയല്‍ ഒമാന്‍ പോലീസും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി. വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് കുടുംബങ്ങളെയും താമസക്കാരെയും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല ഔഖദില്‍ വീടിനു സമീപമുള്ള വെള്ളക്കെട്ടില്‍ വീണാണ് ഒരു കുട്ടി മരിച്ചത്. ജലന്‍ ബനീ ബൂ ഹസ്സന് വിലായത്തില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടാണ് മറ്റൊരു കുട്ടി മരിച്ചതെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. സമാഈല്‍ പ്രദേശത്ത് ജോലിക്കിടെയാണ് ജെസിബി ഡ്രൈവറായ വിദേശി മരണപ്പെട്ടത്. ഇദ്ദേഹം പ്രവര്ത്തിപ്പിക്കുകയായിരുന്ന ജെസിബി ജലമൊഴുക്കില്‍ പെടുകയായിരുന്നു.
വിവിധ സ്ഥലങ്ങളില്‍ നിന്നും വാദിയില്‍ കുടങ്ങിയ നിരവധി പേരെയാണ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം രക്ഷപ്പെടുത്തിയത്. ഖുറിയാത്ത് വിലയത്തിലെ വാദി അല്‍-അര്‍ബഈന്‍ പ്രദേശത്ത് കെട്ടിടത്തില്‍ കുടുങ്ങിപ്പോയ കുടുംബത്തെ ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. അല്‍ കാമില്‍ അല്‍ വാഫി വിലയത്തിലെ വാദി അല്‍ സിലീല് പ്രദേശത്ത് ഒഴുക്കില്‍പ്പെട്ട രണ്ട് ഏഷ്യാക്കാരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കാണാതായ സ്വദേശികളും വിദേശികളും ഉള്‍പ്പടെയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
വരയിൽ വിസ്മയിപ്പിച്ച് ആകാശും ആദിത്യയും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : heavy rain continues in oman meteorology department warns people
Malayalam News from malayalam.samayam.com, TIL Network