ഹൈലൈറ്റ്:
- ഇവരുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്
- ഇവിടെ വച്ച് കുട്ടിയുടെ അമ്മയും ഗൃഹനാഥയുമായ സ്ത്രീയുമായി പ്രണയബന്ധത്തിലാകുകയായിരുന്നു
- ജിതേന്ദ്ര മധേഷിയ എന്നയാളാണ് അറസ്റ്റിലായത്
Also Read : മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങികിടക്കുന്ന കാര്‍; ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കി ശിവസേന, പക്ഷെ…
ജിതേന്ദ്ര മധേഷിയ എന്നയാളാണ് അറസ്റ്റിലായത്. താനെയിലെ ഭിവണ്ടി താലൂക്കിലെ ഭോയിവാഡ പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിലാണ് സംഭവമുണ്ടായിരിക്കുന്നത്. കുട്ടിയുടെ വീട്ടിൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു മധേഷിയ. ഇവിടെ വച്ച് കുട്ടിയുടെ അമ്മയും ഗൃഹനാഥയുമായ സ്ത്രീയുമായി പ്രണയബന്ധത്തിലാകുകയായിരുന്നു.
വ്യാഴാഴ്ചയോടെ ഈ ആൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാകുകയായിരുന്നു. തിരോധാനത്തെ തുടര്‍ന്ന് പോലീസിൽ കേസെടുക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. വെള്ളിയാഴ്ചയോടെ അതേ കെട്ടിടത്തിൽ തന്നെ നാലാം നിലയിലുള്ള അടഞ്ഞു കിടന്ന അപ്പാര്‍ട്ട്മെന്റിൽ നിന്നും കുട്ടിയുടെ മൃതദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയുമായിരുന്നു.
അന്ന് തന്നെ കൊലക്കേസിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ, കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് അടുത്തിടെ അവരുടെ പാചകക്കാരനെ ജോലിയിൽ നിന്ന് പുറത്താക്കിയതായി മനസ്സിലായി. ഇതേത്തുടര്‍ന്ന് സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥര്‍ മധേഷിയയേയും ചോദ്യം ചെയ്തു. ഇതിൽ കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചുവെന്നു ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.
Also Read : കര്‍ണാടകത്തിലെ കോളജുകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍; തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ
അമ്മയുമായുള്ള അവിഹിത ബന്ധം പിതാവിനോട് തുറന്നുകാണിച്ചതോടെയാണ് കുട്ടിയോട് അതൃപ്തിയുണ്ടെന്നും പിന്നീട്, അതിനെക്കുറിച്ച് അറിഞ്ഞതോടെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നുവെന്നാണ് പോലീസിനെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നു.
വരയിൽ വിസ്മയിപ്പിച്ച് ആകാശും ആദിത്യയും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : maharashtra man kidnapped and killed the eight year old son of a married woman he was in a relationship
Malayalam News from malayalam.samayam.com, TIL Network