മോദി മന്ത്രിസഭയിലെ അംഗങ്ങൾ, ആർഎസ്എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ, മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോണുകൾ ചേർന്നെന്ന അഭ്യൂഹം ശക്തമെന്ന് സുബ്രഹ്മണ്യൻ സ്വാമി
സുബ്രഹ്മണ്യൻ സ്വാമി. PHOTO: TOI
ഹൈലൈറ്റ്:
- വീണ്ടും ഫോൺ ചോർത്തൽ വിവാദം
- പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെ ഫോണുകൾ ചോർത്തി?
- റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവരുമെന്ന് അഭ്യൂഹമെന്ന് സുബ്രഹ്മണ്യൻ സ്വാമി
മോദി മന്ത്രിസഭയിലെ അംഗങ്ങൾ, ആർഎസ്എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി കടുത്ത അഭ്യൂഹമുണ്ടെന്നാണ് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തിരിക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്ഡിയന് എന്നീ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അഭ്യൂഹമമെന്നും സ്ഥിരീകരണമുണ്ടായാൽ കൂടുതൽ വിവരങ്ങൾപുറത്തുവിടുമെന്നും അദ്ദേഹം ട്വീറ്ററിലൂടെ പറഞ്ഞു.
പ്രതിപക്ഷ നിരയിലെ നിരവധി പേരുടെ ഫോണുകള്‍ ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയനും ആരോപിച്ചു. സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റിന് പിന്നാലെ ഇതിനോട് പ്രതികരിക്കവെയാണ് ഒബ്രിയന്റെ ആരോപണം. ലോക് സഭാ അംഗം കാർത്തി ചിദംബരവും ട്വീറ്റിനോട് പ്രതികരിച്ചിട്ടുണ്ട്.
നേരത്തെ 2019ൽ പെഗാസസ് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യക്കാരുടെ ഫോൺ വിവരങ്ങള്‍ ചോര്‍ത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്വെയര് പ്രോഗ്രാമാണ് പെഗാസസ്.
‘ഒരു കാര്യം ഗ്യാരൻ്റിയാണ് ആർക്കും ഒരു നയാ പൈസ പോലും നഷ്ടപ്പെടില്ല’
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : subramanian swamy tweet on cabinet ministers phones tapping rumour
Malayalam News from malayalam.samayam.com, TIL Network