കൊലവിളി നടത്തിയ ബിജെപി – സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണം: വിഡി സതീശൻ
സ്ത്രീകളെ അപമാനിച്ചെന്ന പരാതി സിപിഎം ഒതുക്കി തീര്‍ക്കുന്നെന്ന് പ്രതിപക്ഷ നേതാവ്. തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ പരാതികള്‍ പോലീസിന് കൈമാറണം. പാര്‍ട്ടി പോലീസും കോടതിയുമാകേണ്ടെന്നും വിഡി സതീശൻ
ഹൈലൈറ്റ്:
- ബിജെപി – സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണം
- സ്ത്രീകളെ അപമാനിച്ചെന്ന പരാതി പോലീസിന് കൈമാറണം
- പാര്‍ട്ടി പോലീസും കോടതിയുമാകേണ്ടെന്ന് വിഡി സതീശൻ
കൊലവിളി നടത്തി സിപിഎമ്മും ബിജെപിയും കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ യുഡിഎഫ് നടത്തുന്നത്. അതിന് വേണ്ടിയാണ് ബഹുസ്വരതാ സംഗമം സംഘടിപ്പിച്ചത്. ഏക സിവില്‍ കോഡ്, മണിപ്പുര്‍ സംഭവങ്ങളെ ഒന്നിച്ചാണ് യുഡിഎഫ് പരിഗണിക്കുന്നത്. ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് പ്രശ്നമുണ്ടാകുമ്പോള്‍ അവര്‍ ഒറ്റയ്ക്കല്ല, എല്ലാവരും ഒപ്പമുണ്ടെന്ന സന്ദേശം നല്കാന് യുഡിഎഫ് ശ്രമിക്കുമ്പോഴാണ് വിഭാഗീയതയുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവുണ്ടാക്കാനുള്ള ബിജെപി കെണിയില്‍ സിപിഎമ്മും വീണിരിക്കുകയാണ്. രണ്ട് പേരും ഒരേ രീതിയിലുള്ള വെല്ലുവിളികളാണ് നടത്തുന്നത്.
കാണാതായ ആറുവയസുകാരിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി; മൊഴി മാറ്റി അഫസാഖ്
Phantom Pailey Arrested: വധശ്രമക്കേസിൽ ഫാന്റം പൈലി അറസ്റ്റിൽ
ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ സിപിഎം നേതാക്കള്‍ക്കെതിരെ സ്ത്രീകളെ അധിക്ഷേപിച്ചതും അപമാനിച്ചതുമായ പരാതികളാണ് പാര്‍ട്ടി നേതൃത്വത്തിന് ലഭിക്കുന്നത്. പാര്‍ട്ടി തന്നെ പോലീസ് സ്റ്റേഷനായി പരാതികളൊക്കെ ഒതുക്കിത്തീര്‍ക്കുകയാണ്. പാര്‍ട്ടിയല്ല പോലീസ് സ്റ്റേഷനും കോടതിയും. ഇത്തരം പരാതികള്‍ കിട്ടിയാല്‍ നേതാക്കള്‍ പോലീസിന് കൈമാറണം. പരാതികള്‍ പോലീസിന് കൈമാറാതെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റിയും തരംതാഴ്ത്തിയും പാര്‍ട്ടി തന്നെ ശിക്ഷ വിധിക്കുകയാണെങ്കില്‍ നിയമസംവിധാനം രാജ്യത്ത് ഇല്ലെന്നല്ലേ അര്‍ഥം.
കാത്തിരിപ്പ് വിഫലം; കാണാതായ ആറുവയസുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയില്‍
സാധാരണക്കാരനാണെങ്കില് പaലീസ് കേസെടുക്കില്ലേ? ആലപ്പുഴയില്‍ നിരന്തരമായി ഇത്തരം സംഭവങ്ങളുണ്ടാകുകയാണ്. പാര്‍ട്ടിയിലെ സ്ത്രീകള്‍ തന്നെയാണ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കുന്നത്. ഈ പരാതികള്‍ പaലീസിന് കൈമാറാനുള്ള ആര്‍ജവം സിപിഎം നേതാക്കള്‍ കാട്ടണം. പരാതി പaലീസിന് കൈമാറണമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നേതാക്കളോട് നിര്‍ദ്ദേശിക്കണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പാര്‍ട്ടിയില്‍ ഒതുക്കി തീര്‍ക്കേണ്ടതല്ല. തൃശൂരിലെ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ പ്രശ്നം തീരുമോ? ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. എല്ലായിപ്പോഴും പാര്‍ട്ടി തന്നെ പോലീസും കോടതിയുമാകുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക