ദുബായിലെ മാഡം തുസാഡ്സില്‍ നാളെ ബേനസീര്‍ ഭൂട്ടോയുടെ മെഴുകുപ്രതിമ അനാച്ഛാദനം
Edited by Nishad P S | Samayam Malayalam | Updated: 29 Jul 2023, 3:03 pm
രണ്ട് തവണ പ്രധാനമന്ത്രിയായ അവര്‍ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) യുടെ ചെയര്‍പേഴ്സണുമായിരുന്നു. 2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 54ാം വയസ്സില്‍ കൊല്ലപ്പെട്ടു.
ഹൈലൈറ്റ്:
- പാകിസ്ഥാനില്‍ നിന്നുള്ള ഒരാളുടെ പ്രതിമ സ്ഥാപിക്കുന്നത് ആദ്യം
- പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സംബന്ധിക്കും
- യുഎഇ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ലോകപ്രസിദ്ധമായ മാഡം തുസാഡ്സില്‍ ആദ്യമായാണ് പാകിസ്ഥാനില്‍ നിന്നുള്ള ഒരാളുടെ മെഴുക് പ്രതിമ സ്ഥാപിക്കുന്നത്. രണ്ട് തവണ പ്രധാനമന്ത്രിയായ അവര്‍ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) യുടെ ചെയര്‍പേഴ്സണുമായിരുന്നു. 2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 54ാം വയസ്സില്‍ കൊല്ലപ്പെട്ടു.
ദശയാംഗം കഥകളി ആസ്വദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
നാളെ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തുന്ന പാകിസ്ഥാന് വിദേശകാര്യ മന്ത്രി ബിലാവല്‍ യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് പാകിസ്ഥാന് വിദേശകാര്യ ഓഫീസ് അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ചര്‍ച്ച ചെയ്യും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സഹോദരന് ഷെയ്ഖ് സഈദ് ബിന്‍ സായിദിന്റെ വേര്‍പാടില്‍ പാക് വിദേശകാര്യ മന്ത്രി യുഎഇ നേതൃത്വത്തിന് അനുശോചനം രേഖപ്പെടുത്തും.
30,000 ദിര്‍ഹം ശമ്പളമുണ്ടെങ്കില്‍ യുഎഇ ഗോള്‍ഡന്‍ വിസ ലഭിക്കുമോ? പാലിക്കേണ്ട നിബന്ധനകള്‍ അറിയാം
യുഎഇയുമായുള്ള പാക്കിസ്ഥാന്റെ ശക്തമായ ഇടപെടലും ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര പ്രയോജനകരമായ സഹകരണവുമാണ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നതെന്ന് പാകിസ്ഥാന് വിദേശകാര്യ ഓഫീസ് പ്രസ്താവനയില്‍ പറയുന്നു.
യുഎഇ എമിറേറ്റ്സ് നറുക്കെടുപ്പിലൂടെ ഇന്ത്യന്‍ പ്രവാസിക്ക് 25 വര്‍ഷത്തേക്ക് 25,000 ദിര്‍ഹം ‘രണ്ടാം ശമ്പളം’
സാഹോദര്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക