കേരളത്തിൽ ഒന്നിലധികം സീറ്റുകളിൽ ബിജെപി ജയിക്കും; ദേശീയ നേതൃത്വത്തിന് നന്ദി പറഞ്ഞ് അനിൽ ആന്റണി
Edited by Karthik KK | Samayam Malayalam | Updated: 29 Jul 2023, 3:08 pm
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനായ അനിൽ അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞയാഴ്ച അനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹൈലൈറ്റ്:
- ഒന്നിലധികം സീറ്റുകളിൽ ജയിക്കും
- യുവാക്കൾക്കായി പ്രവർത്തിക്കാൻ സാധിക്കും
- ദേശീയ നേതൃത്വത്തിന് നന്ദിപറഞ്ഞ് അനിൽ
2024ൽ ബിജെപി തന്നെ അധികാരത്തിൽ എത്തും. പ്രതിപക്ഷ ഐക്യത്തിന് ഒരു ലക്ഷ്യവും ഇല്ലെന്നും മോദി വിരോധം മാത്രമാണ് ഉള്ളതെന്നും അനിൽ ആന്റണി പറഞ്ഞു. യുവാക്കൾക്കായി പ്രവർത്തിക്കാൻ സാധിക്കുമെന്നും അനിൽ ആന്റണി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ഇന്നാണ് അനിൽ ആന്റണിെ ബിജെപി ദേശീയ സെക്രട്ടറിയായി പ്രഖ്യാപിച്ചത്.
മൃതദേഹം കണ്ടെത്തിയത് കുട്ടിയെ കാണാതായി 21 മണിക്കൂറുകള്‍ക്ക് ശേഷം; പ്രതി കുറ്റംസമ്മതിച്ചു
Phantom Pailey Arrested: വധശ്രമക്കേസിൽ ഫാന്റം പൈലി അറസ്റ്റിൽ
ഏപ്രിലിലായിരുന്നു എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. പാർട്ടി പ്രവേശനത്തിന് പിന്നാലെ തന്നെ അനിലിന് പദവികൾ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ അനിൽ കേരളത്തിൽ നിന്ന് മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഈ റിപ്പോർട്ടുകൾ ശരിവയ്ക്കുന്ന രീതിയിലാണ് അനിലിനെ ദേശീയ സെക്രട്ടറിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ ഭാരവാഹി പട്ടിക അനുസരിച്ച് എപി അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷനായി തുടരും. ഡൽഹി മലയാളിയായ അരവിന്ദ് മേനോൻ സെക്രട്ടറിയായും തുടരും. ബിഎൽ സന്തോഷ് തന്നെയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. കേരള സഹ പ്രഭാരി രാധാ മോഹൻ അഗർവാളിന് ജനറൽ സെക്രട്ടറി സ്ഥാനവും നൽകിയിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക