പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ് സോഫ്റ്റ് സ്കിന്‍ ലഭിക്കാന്‍ കഞ്ഞിവെള്ളം ഇങ്ങനെ തണുപ്പിച്ച് ഉപയോഗിക്കാം
Authored by Anjaly M C | Samayam Malayalam | Updated: 29 Jul 2023, 12:35 pm
ചര്‍മ്മത്തിലെ കുരുക്കള്‍ കളഞ്ഞാലും ചര്‍മ്മം നല്ല സോഫ്റ്റായിരിക്കണം എന്നില്ല. എന്നാല്‍ ചര്‍മ്മത്തെ സോഫ്റ്റാക്കാന്‍ പൈസ ചെലവില്ലാത്ത ഒരു മാര്‍ഗ്ഗമുണ്ട്.
-
1/10
കഞ്ഞിവെള്ളം
പലരും കഞ്ഞിവെള്ളം മുടി വളരാന്‍ ഉപയോഗിച്ച് വരുന്നുണ്ട്. മുടി വളരാന്‍ മാത്രമല്ല, ചിലര്‍ മുഖത്തും പ്രയോഗിക്കാറുണ്ട്.
-
2/10
ചര്‍മ്മം
ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സത്യത്തില്‍ കഞ്ഞിവെള്ളം നല്ലതാണ്.
-
3/10
കൊറിയന്‍
ഇന്ന് കൊറിയന്‍ ബ്യൂട്ടി ടിപ്സ് ഹിറ്റാണ്. കൊറിയക്കാരുടെ ചര്‍മ്മത്തിന്റെ രഹസ്യങ്ങളില്‍ ഒന്ന് ഈ റൈസ് വാട്ടര്‍ ആണ്.
-
4/10
സോഫ്റ്റ്
എന്നാല്‍, ഇവിടെ നല്ല സോഫ്റ്റ് സ്കിന്‍ ലഭിക്കാന്‍ കഞ്ഞിവെള്ളം വെറുതേ അങ്ങ് മുഖത്ത് പുരട്ടുകയല്ല. ഒന്ന് തണുപ്പിച്ചെടുക്കണം.
-
5/10
ആദ്യം
ആദ്യം തന്നെ കഞ്ഞിവെള്ളം എടുത്ത് ഒരു പാത്രത്തിലാക്കി വെക്കുക. കുറച്ച് സമയം കഴിയുമ്പോള്‍ കഞ്ഞിവെള്ളത്തിലെ തെളി മുകളില്‍ പൊന്തി നില്ക്കും. അത് നീക്കം ചെയ്യണം.
-
6/10
രണ്ടാമതായി
തെളി നീക്കം ചെയ്ത് കഴിയുമ്പോള്‍ അടിയില്‍ നല്ല കട്ടിയില്‍ ഈ കഞ്ഞിവെള്ളം കിട്ടും. ഇത് ഒരു പാത്രത്തിലേയ്ക്ക്, അല്ലെങ്കില്‍ ഐസ് ട്രേയിലേ്ക്ക് ഒഴിക്കണം.
-
7/10
മൂന്നാമതായി
തണുപ്പിക്കാന്‍ വെച്ച കഞ്ഞിവെള്ളം നന്നായി തണുത്ത് കഴിയുമ്പോള്‍ പുറത്ത് എടുക്കുക. സാധാ പാത്രത്തില്‍ ആണ് വെച്ചതെങ്കില്‍ ഫ്രീസറില്‍ വെക്കേണ്ട ആവശ്യമില്ല. ഇത് പുറത്തെടുത്ത് ചെറിയ കഷ്ണങ്ങളാക്കി മാറ്റുക.
-
8/10
ഐസ്
നിങ്ങള്‍ ഐസ് ട്രേയില്‍ ഒഴിച്ചാണ് കഞ്ഞിവെള്ളം വെച്ചതെങ്കില്‍ ഫ്രീസറില്‍ വെക്കണം. അതിന് ശേഷം ഐസ് ആകുമ്പോള്‍ പുറത്തെടുക്കുക.
-
9/10
ഉപയോഗിക്കാം
ഇത്തരത്തില്‍ കട്ട പിടിച്ച കഞ്ഞിവെള്ളത്തിന്റെ ഓരോ പീസ് എടുത്ത് മുഖത്ത് നന്നായി മസാജ് ചെയ്ത് കൊടുക്കാം. ഒരു നേരം രണ്ട് കട്ട ഉപയോഗിച്ച് മസാജ് ചെയ്താല്‍ മതി. ബാക്കി സൂക്ഷിച്ച് വെക്കുക.
-
10/10
ദിവസം
ഇത്തരത്തില്‍ ദിവസേന ഏതെങ്കിലും ഒരു നേരം വീതം ചെയ്യുന്നത് ചര്‍മ്മത്തിലേയ്ക്ക് രക്തോട്ടം വര്‍ദ്ധിപ്പിക്കാനും അതുപോലെ, ചര്‍മ്മം നല്ല സോഫ്റ്റും തിളക്കമുള്ളതും കുരുക്കള്‍ ഇല്ലാത്തതും ആക്കാന്‍ സഹായിക്കും.