ആലുവ കേസ്: പ്രതീക്ഷയോടെ കാത്തിരുന്നു, വാർത്ത നാടിന്റെ നെഞ്ചുലച്ചെന്ന് വീണാ ജോർജ്; പ്രതിയുടെ ലക്ഷ്യം എന്തെന്ന് അറിയണമെന്ന് രാജീവ്
Edited by Karthik KK | Samayam Malayalam | Updated: 29 Jul 2023, 4:32 pm
‘വിട്ടുകൊടുക്കരുത് അവൻ്റെ കയ്യും കാലും തല്ലിയൊടിക്കണം’ മാർക്കറ്റിലേക്ക് തെളിവെടുപ്പിന് അഫ്സാക്കിനെ എത്തിച്ചപ്പോൾ പ്രതിഷേധിച്ച് നാട്ടുകാർ. പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ്
ഹൈലൈറ്റ്:
- നാടിന്റെ നെഞ്ചുലച്ച വാർത്ത
- ലക്ഷ്യം എന്തെന്ന് അറിയണം
- പ്രതികരിച്ച് മന്ത്രിമാരും
കൊലപാതകം ദാരുണ സംഭവമാണെന്നും പ്രതിയെ വേഗത്തിൽ പിടികൂടിയെന്നും മന്ത്രി രാജീവ് പറഞ്ഞു. എന്താണ് ലക്ഷ്യമെന്ന് അറിയണം. കുട്ടിയെ തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതീവ ദുഃഖകരമെന്നാണ് മന്ത്രി വി ശിവൻകുട്ടി വാർത്തയോട് പ്രതികരിച്ചത്.
മൃതദേഹം കണ്ടെത്തിയത് കുട്ടിയെ കാണാതായി 21 മണിക്കൂറുകള്‍ക്ക് ശേഷം; പ്രതി കുറ്റംസമ്മതിച്ചു
Wayanad Heavy Rain Disaster: കനത്ത മഴയിൽ വയനാട്ടിൽ 20 കോടിയിലേറെ രൂപയുടെ നാശനഷ്ടം
മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘കേരളം ഒരേ മനസ്സോടെ പ്രതീക്ഷയോടെ കാത്തിരുന്നു. ഒടുവിൽ എത്തിയത് ദുരന്ത വാർത്തയാണെന്നത് വിഷമകരമായ കാര്യമാണ്. ആലുവയിൽ കാണാതായ അഞ്ചുവയസ്സുകാരി കൊലചെയ്യപ്പെട്ടു എന്നത് നാടിന്റെ നെഞ്ചുലച്ചു. ആ അതിഥി തൊഴിലാളികളുടെ കുടുംബം അനുഭവിക്കുന്ന അതിതീവ്രമായ വേദനയിൽ പങ്കുചേരുന്നു.’
അതേസമയം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുപ്പിനായി പ്രതി അസ്ഫാക്കിനെ എത്തിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധവുമായും രംഗത്തെത്തി. മൃതദേഹം കണ്ടെത്തിയ മാലിന്യ കൂമ്പാരത്തിനടുത്ത് പ്രതിയെ എത്തിച്ചാണ് തെളിവെടുപ്പിനു ശ്രമിച്ചത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ പ്രതിയുമായി തിരികെ പോവുകയായിരുന്നു.
‘അവനെ വിട്ടുകൊടുക്കരുത് കയ്യും കാലും തല്ലിയൊടിക്കണം’ എന്ന് ആക്രോശിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ജനരോഷം കണക്കിലെടുത്താണ് പൂർണമായി തെളിവെടുപ്പ് നടത്താനാകാതെ പോലീസ് തിരികെ പോയത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക