ജിദ്ദ> ജിദ്ദ നവോദയ ആരോഗ്യവേദി നഴ്സസ് മീറ്റ് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ബ്ലെന്‍സി കുരിയന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ടിറ്റോ മീരാന്‍ (കണ്‍വീനര്‍), സുഷീല ജോസഫ് (വനിത കണ്‍വീനര്‍), ബ്ലെന്‍സി കുരിയന്‍, അബ്രഹാം തോമസ്(യാന്‍മ്പു )
ഫവാസ് പത്തനംതിട്ട(മക്ക )ഷീബ ഷാജി (മദീന)അനിറ്റ് അബ്രഹാം, നിതിന്‍ ജോര്‍ജ് തുടങ്ങിയവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും,റെനി ബിജു,അജീഷ സാന്റി ,സിജി പ്രേമന്, സമീന അനസ്, ധന്യ എല്‍ദോ ,അഞ്ജലി ഷിനു ,റഫ്സല്‍ മക്ക, ഫ്രാന്‍സിസ് ,ഷമീര്‍ സാലി, സ്വപ്ന അഭിലാഷ് ,രെഞ്ചു ഫിലിപ്പ്
ഷാഹിം സുലൈമാനിയ,ആശ അസാഫ് എന്നിവര്‍ എക്സിക്കുട്ടീവ് അംഗങ്ങളുമായി ഇരുപത്തി ഒന്ന് അംഗ ആരോഗ്യ വേദി കമ്മിറ്റിയുടെ പാനല്‍ നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര അവതരിപ്പിച്ചു.
തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യവേദി കമ്മിറ്റിക്ക് അംശംസകള്‍ അര്‍പ്പിച്ച് നവോദയ ട്രഷറര്‍ സി എം അബ്ദുറഹ്മാന്, അനുപമ ബിജുരാജ്, നിസാര്‍ കരിനാഗപ്പിള്ളി, അജീഷ സാന്റി, ഡോ: ഇന്ദു ചന്ദ്ര, ആലിയ റഹ്മാന് തുടങ്ങിയവര്‍ സംസാരിച്ചു.
സൗദിയിലെ ജിദ്ദ, മദീന, മക്ക, യാമ്പു, തായിഫ് തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ഹോസ്പിറ്റലുകളില്‍ നിന്നുള്ള നഴ്സുമാര്‍ നഴ്സിംഗ് മീറ്റില്‍ പങ്കെടുത്തു .ടിറ്റോ മീരാന്‍ സ്വാഗതവും
നിധിന് ജോര്‍ജ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..