പാലക്കാട്> പാലക്കാട് പ്രവാസി സെന്റര്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സാഹിത്യരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ കഥ, കവിത എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കവിയും വിക്ടോറിയ കോളേജ് മുന്‍ പ്രിസിപ്പാളുമായ ഡോ. മുരളി, വിവര്‍ത്തകനും കവിയുമായ കെ വി വിന്‍സെന്റ്, ചെറുകഥാകൃത്തായ മോഹന്‍ദാസ് ശ്രീകൃഷ്ണപുരം എന്നിവരടങ്ങിയ ജൂറിയാണ് സൃഷ്ടികള്‍ വിലയിരുത്തി വിജയികളെ നിര്‍ണ്ണയിച്ചത്.
മത്സരത്തിനായി നൂറുകണക്കിന് സാഹിത്യരചനകള്‍ ലഭിച്ചതായി സംഘാടകര്‍ അറിയിച്ചു. പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പായ ‘അഹല്യ’യാണ് സര്ഗസമീക്ഷയുടെ പ്രായോജകര്‍.
വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ആഗസ്റ്റ് 13 ന് കുഴല്‍മന്ദം കളരിക്കല്‍ കണ്വെന്ഷന് സെന്ററില്‍ വെച്ച് നടക്കുന്ന ‘സര്‍ഗസമീക്ഷ’ സംഗമത്തില്വെച്ചു വിതരണം ചെയ്യുമെന്നും പ്രസ്തുത ചടങ്ങില്‍ സാഹിത്യ, സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..