4 ദിവസമാണ് വിസ അനുവദിക്കാനുള്ള സമയം. 146.90 ദിർഹം (ഏകദേശം 3300 രൂപ) ആണ് കോൺസുലർ ഫീസ് ആയി നൽകേണ്ടി വരുന്നത്. ടൂറിസ്റ്റ് വിസയായും, വാണിജ്യ ആവശ്യത്തിനും, ബിസിനസ് ആവശ്യങ്ങൾക്കും ആയി ഈ വിസകൾ ഉപയോഗിക്കാം.
Asfaq Alam Remanded: അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസ്: പ്രതി റിമാൻഡിൽ
Also Read: അവധിക്ക് നാട്ടില്‍ പോയി; ആഗസ്റ്റ് മൂന്നിന് സൗദിയിലേക്ക് മടങ്ങാൻ തയ്യാറായിരിക്കേ പ്രവാസി മരിച്ചു
ഒറ്റത്തവണ മാത്രം പ്രവേശന അനുമതിയുള്ള തരത്തിലാണ് വിസകൾ അനുവദിച്ച് നൽകുന്നത്. 60 ദിവസമാണ് വിസയുടെ കാലാവധി. 16 ദിവസം വരെ രാജ്യത്ത് താമസിക്കാൻ സാധിക്കുന്ന തരത്തിലാണ് വിസ അനുവദിച്ചിരിക്കുന്നത്.
റഷ്യയിലേക്ക് പുറപ്പെടും മുമ്പ് യാത്രയുടെ 72 മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ അവരുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. വ്യക്തമായ രീതിയിൽ ആയിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. ഇല്ലെങ്കിൽ ചിലപ്പോൾ യാത്രക്ക് തടസ്സം നേരിടേണ്ടി വരും.
Read Latest Gulf News and Malayalam News
അറിയാം അജ്മാനിലെ ലിവാറ സ്ക്വയര്‍
അജ്മാനിലെ ലിവാറ സ്ക്വയര്‍ യാത്രക്കിടെ കാണാത്തവർ ചുരുക്കമായിരിക്കും. അജ്മാനിൽ താമസിക്കുന്ന മലയാളികൾക്ക് സുപരിചമാണ് ഈ ലിവാറ സ്ക്വയര്‍. അജ്മാന് ജനതയുടെ പൈതൃക ജീവിതത്തിന്റെ സ്മരണകളുണർത്തുന്ന ഒരു കലാരൂപം ആണ് ഇത്. മത്സ്യബന്ധനത്തിലധിഷ്ടിതമായ പാരമ്പര്യം എപ്പോഴും കാത്തു സൂക്ഷിക്കുന്നവർ ആണ് അജാമാൻ ജനത. അതുകൊണ്ട് തന്നെഅവരുടെ സംസ്കാരത്തിന്റെ ഒരു മാതൃകയിൽ തന്നെയാണ് ഈ ലിവാറ സ്ക്വയര്‍ സ്ഥാപിച്ചിരിക്കുന്നത്.
ലീഖ് എന്ന പേരില്‍ അറിയപ്പെടുന്ന മത്സ്യബന്ധന വലയുടെ മാതൃകയാണ് ലിവാറ സ്ക്വയറില്‍ ഒരുക്കിയിരിക്കുന്നത്. കരകൗശലവസ്തുക്കളുടെ ഒരു ആവിഷ്കാരം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 365 മത്സ്യങ്ങളും ലീഖ് വലയുടെ അകത്ത് ആവിഷ്കരിച്ചിട്ടുണ്ട്. അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ്, അജ്മാൻ പോര്‍ട്ട് ആൻഡ് കസ്റ്റംസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ലിവാറ സ്ക്വയർ ഒരുക്കിയിരിക്കുന്നത്. ലിവാറ ഏരിയയിൽ ആണ് ലിവാറ സ്ക്വയർ സ്ഥിതി ചെയ്യുന്നത്.
ഇമാറാത്തി ഡിസൈനർ അബ്ദുല്ല അൽ മുല്ലയുടെ നേതൃത്വത്തിലാണ് ലീഖ് എന്ന പേരില്‍ അറിയപ്പെടുന്ന അജ്മാനിലെ ലിവാറ സ്ക്വയര്‍ നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പുരാതന ചൈതന്യങ്ങളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തികൊടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വിവിധ തരത്തിലുള്ള നിർമിതികള്‍ എമിരേറ്റിന്റെ പല ഭാഗത്തായി കാണാൻ സാധിക്കും.