ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ ദിവസം ചെലവഴിച്ച ആദ്യ അറബ് വംശജൻ എന്ന നേട്ടം സ്വന്തമാക്കിയാണ് അദ്ദേഹം എത്തുന്നത്. കഴിഞ്ഞ മാർച്ച് 3നാണ് അദ്ദേഹം ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശത്ത് 7 മണിക്കൂർ നടന്നതിന്റെ പേരിൽ അദ്ദേഹം ചരിത്ര ദൗത്യം പൂർത്തിയാക്കി.
ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റ പ്രവൃത്തിയും പുതിയ സൗരോർജ പാനൽ സ്ഥാപിക്കലും അദ്ദേഹം നടത്തത്തിന് ഇടയിൽ പൂർത്തിയാക്കി. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബഹിരാകാശ നിലയത്തിൽ നിന്ന് അതിമനോഹര ചിത്രങ്ങളാണ് ഓരോ ദിവസവും സുൽത്താൻ ഭൂമിയിലേക്ക് പങ്കുവെച്ചത്. യുഎഇയിലെ വിവിധ മേഖലയിലെ വിദഗ്ധരുമായും വിദ്യാർഥികളുമായും അദ്ദേഹം ബഹിരാകാശത്ത് നിന്നും സംസാരിച്ചു. പല തരത്തിലുള്ള ആശയ വിനിമയം അദ്ദേഹം അവിടെ നിന്നും നടത്തി.
നാസയിലെ മറ്റു ശാസ്ത്രജ്ഞർക്കൊപ്പം 200 പരീക്ഷണങ്ങളിൽ അദ്ദേഹം പങ്കാളിയായി. ബഹിരാകാശത്ത് നിന്നും നിരവധി ചിത്രങ്ങൾ അദ്ദേഹം പകർത്തി അയച്ചു. യുഎഇ സർവകലാശാലകൾക്കു വേണ്ടി 19 പരീക്ഷണങ്ങൾ അതിന്റെ കൂടെ അദ്ദേഹം നടത്തി. ഗുരുത്വാകർഷണം കുറഞ്ഞ സാഹചര്യത്തിൽ ഹൃദയത്തിന്റെ പ്രവർത്തനം പ്രവർത്തനം എങ്ങനെ ആയിരിക്കും എന്നുള്ള പരീക്ഷണം ആണ് അദ്ദേഹം നടത്തിയത്. വളരെ സുപ്രധാനമായ ഒരു പരീക്ഷണം ആയിരുന്നു അത്. ഹൃദ്രോഗ ചികിത്സാ രംഗത്ത് ഒരുപാട് ഗുണം ചെയ്യുന്ന തരത്തിലുള്ള പരീക്ഷണം ആണ് അദ്ദേഹം നടത്തിയത്.
സൗദിയുടെ ആദ്യ വനിതാ സഞ്ചാരി ബർവാനിയെ ബഹിരാകാശ നിലയത്തിൽ എത്തിയപ്പോൾ സ്വീകരിക്കാൻ സുൽത്താൻ അൽ നെയാദി ഉണ്ടായിരുന്നു. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നു. ഹസ്സാ അൽ മൻസൂരിയാണ് ആദ്യമായി ബഹിരാകാശ നിലയത്തിൽ എത്തിയ യുഎഇ പൗരൻ. യുഎഇയുടെ ചരിത്രത്തിൽ തന്നെ വലിയ നാഴികകല്ല് ആണ് ഈ ദൗത്യം.
Read Latest Gulf News and Malayalam News