കുവൈത്ത് സിറ്റി> കുവൈത്തില്‍ കഴിഞ്ഞ ദിവസം നടപ്പാക്കിയ കൂട്ട വധശിക്ഷയില്‍ നിന്ന് അവസാന നിമിഷം തമിഴ്നാട് സ്വദേശി ഒഴിവായത് ഇന്ത്യന്‍ എംബസിയുടെ ചടുലമായ ഇടപെടലിനെ തുടര്‍ന്ന്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട ഏഴ് പേരെ തൂക്കിലേറ്റാന്‍ കുവൈത്ത് ഇന്നലെ തീരുമാനിച്ചിരുന്നു. ഇവരില്‍ തമിഴ് നാട് സ്വദേശി അന്‍ബുദാസന്‍ നടേശനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇയാളുടെയും, കൊലപാതക കേസില്‍ തന്നെ വധശിക്ഷക്ക് വിധിക്കപ്പെട്ട ബിദൂനിയുടെയും വധശിക്ഷ നടപ്പാക്കുന്നത് അവസാന നിമിഷം ഒഴിവാക്കി കൊണ്ട് മറ്റു അഞ്ചുപേരെയും തൂക്കിലേറ്റുകയായിരുന്നു.
2015- ല്‍ ഒരു ശ്രീലങ്കന്‍ യുവതിയെ കൊന്ന കേസിലാണ് അന്‍ബുദാസന്‍ അറസ്റ്റിലായത്.ഇയാള്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ കൊല്ലപ്പെട്ട യുവതിയുടെ അനന്തരവകാശികള്‍ക്ക് ബ്ലഡ് മണി നല്കി മാപ്പ് അപേക്ഷയ്ക്കുള്ള നീക്കം നടത്തി വരികയായിരുന്നു അംബുദാസന്റെ ബന്ധുക്കള്‍.എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ എംബസിയെയോ കുവൈത്ത് അധികൃതരെയോ ആരും അറിയിച്ചിരുന്നില്ല. ഇയാളുടെ വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി കുവൈത്ത് അധികൃതര്‍ ഇന്ത്യന്‍ എംബസിക്ക് വിവരം നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ജയില്‍ സന്ദര്‍ശിച്ച എംബസി ജീവനക്കാരോട് മാപ്പ് അപേക്ഷക്കുള്ള നീക്കങ്ങള്‍ നാട്ടില്‍ നടന്നു വരികയാണെന്ന് അംബുദാസന് അറിയിച്ചതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.
ഇതെ തുടര്‍ന്ന് എംബസി ജീവനക്കാര്‍ ഉടന്‍ തന്നെ ഇന്ത്യന്‍ എംബസി ലേബര്‍ വിഭാഗം മേധാവി അനന്ത സുബ്രഹ്മണ്യ അയ്യരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്ബുദാസിന്റെ നാട്ടിലുള്ള സഹേദരനെ ബന്ധപ്പെടുകയും കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തില്‍ നിന്ന് മാപ്പ് അപേക്ഷയ്ക്കുള്ള നീക്കം സംബന്ധിച്ച രേഖകള്‍ അടിയന്തിരമായി എത്തിക്കുകയും ചെയ്തു.കൂടാതെ സ്ഥാനപതി ആദര്‍ശ് സൈ്വക കുവൈത്ത് ഉന്നതഅധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടുകയും ചെയ്തു..ഇതേ തുടര്‍ന്നാണ് അന്ബുദാസിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് അവസാന നിമിഷം മാറ്റി വെച്ചത്.
ഇന്നലെ വധശിക്ഷ നടപ്പിലാക്കുന്നതില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെട്ട ബിദൂനിയും കൊലപാതക കേസിലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്.കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളില്‍ നിന്നും മാപ്പ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി ഇയാളുടെ ബന്ധുക്കള്‍ അധികൃതരെ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഇയാളും തൂക്കുകയറില്‍ നിന്ന് താല്‍ക്കാലികമായി രക്ഷപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..